തിരുവനന്തപുരം : സംസ്ഥാനത്തെ റോഡുകളില്‍ കുഴികള്‍ ഉണ്ടാകാന്‍ കാരണം കേരളത്തിന്റെ കാലാവസ്ഥ മാറ്റം ആണെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ്. ‘റോഡ് എല്ലാം പൊതുമരാമത്ത് വകുപ്പിന്റേതല്ല. തെറ്റായ പ്രവണതകള്‍ തിരുത്തിപ്പിക്കാനുള്ള വലിയ ശ്രമം തുടരുന്നു. റോഡുകളുടെ പരിപാലനത്തിന് നേരത്തെ തന്നെ കരാര്‍ ഉണ്ടാകണം, എങ്കില്‍ മാത്രമേ വലിയ കുഴികളാവുന്നതിന് മുമ്പ് റോഡ് നന്നാക്കാനാവൂ എന്നും റിയാസ് കൂട്ടിച്ചേര്‍ത്തു. പൊതുമരാമത്ത് വകുപ്പ് റോഡുകളില്‍ കോണ്‍ട്രാക്ട് ബോര്‍ഡുകള്‍ സ്ഥാപിക്കല്‍ ചടങ്ങില്‍ സംസാരിക്കുന്നതിനിടെയാണ് മന്ത്രിയുടെ പരാമര്‍ശം.
Read Also: തിരുവനന്തപുരത്ത് നായ കുറുകെ ചാടിയുണ്ടായ അപകടത്തില്‍പ്പെട്ട് ചികിത്സയില്‍ കഴിഞ്ഞിരുന്ന യുവാവ് മരിച്ചു
‘12000 കിലോമീറ്റര്‍ റോഡാണ് സംസ്ഥാനത്ത് റണ്ണിംഗ് കോണ്‍ട്രാക്ടില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. റോഡുകള്‍ക്ക് അരികില്‍ വെള്ളം പോകാന്‍ സൗകര്യം ഇല്ലാത്തത് വലിയ പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. നിലവിലെ റോഡുകളുടെ നവീകരണം തുടരുകയാണ്. വാട്ടര്‍ അതോറിറ്റിക്ക് വേണ്ടി കുഴിച്ചത് കൊണ്ട് 92 റോഡുകള്‍ തകര്‍ന്നു. ഇത് ബന്ധപ്പെട്ട മന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ട്. ഉദ്യോഗസ്ഥരില്‍ ചെറിയ വിഭാഗം തെറ്റായ പ്രവണത തുടരുന്നുണ്ട്. അത് തിരുത്തിക്കും’, മന്ത്രി വ്യക്തമാക്കി.
Post Your Comments