
തിരുവനന്തപുരം: ഹൈന്ദവ വിശ്വാസങ്ങളെ അപമാനിക്കുന്ന തരത്തില്‍ നടന്‍ സുരാജ് വെഞ്ഞാറമൂട് പരാമര്‍ശം നടത്തിയെന്ന് ഹിന്ദു ഐക്യവേദിയുടെ ആരോപണം. തുടര്‍ന്ന് നടനെതിരെ, ഹിന്ദു ഐക്യവേദി വെഞ്ഞാമൂട് പോലീസില്‍ പരാതി നല്‍കി. നടന്‍ ഹിന്ദു വിശ്വാസങ്ങളെയും ആചാരങ്ങളേയും വ്രണപ്പെടുത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് ഹിന്ദു ഐക്യവേദി തിരുവനന്തപുരം ജില്ലാ അദ്ധ്യക്ഷന്‍ കിളിമാനൂര്‍ സുരേഷ്, സെക്രട്ടറി വഴയില ഉണ്ണി, സെക്രട്ടറി നെടുമങ്ങാട് ശ്രീകുമാര്‍ എന്നിവര്‍ പരാതിയുമായി പോലീസിനെ സമീപിച്ചത്.
Read Also: രണ്ടാം ഭാര്യയെ കത്തിച്ച് ചാരം കടലിലൊഴുക്കിയ ശിവസേനാ നേതാവ് അറസ്റ്റിൽ
ഫ്‌ളവേഴ്സ് ചാനലിലെ കോമഡി ഉത്സവം എന്ന പരിപാടിയില്‍ അവതാരക കയ്യില്‍ ചരട് കെട്ടിയത് മോശമാണെന്ന് പറഞ്ഞ സുരാജ്, ഹിന്ദു വിശ്വാസികളുടെയും, ആരാധനാ കേന്ദ്രമായ ശബരിമലയിലെ ശരംകുത്തിയാലിനെയും മോശമായി പരാമര്‍ശിച്ചതായി ഹിന്ദു ഐക്യവേദി നല്‍കിയ പരാതിയില്‍ പറയുന്നു. സംഭവത്തില്‍ ഐപിസി 295 എ വകുപ്പ് പ്രകാരം സുരാജ് വെഞ്ഞാറമ്മൂടിനെതിരെ കേസ് എടുക്കണമെന്നും ഹിന്ദു ഐക്യവേദി ആവശ്യപ്പെട്ടു.
ഹിന്ദു ആചാരത്തെ അവഹേളിച്ച സംഭവത്തില്‍ രണ്ടാമത്തെ പരാതിയാണ് സുരാജ് വെഞ്ഞാറമൂടിനെതിരെ പോലീസില്‍ ലഭിച്ചിട്ടുള്ളത്. പരാമര്‍ശത്തില്‍ നേരത്തെ പത്തനംതിട്ട സ്വദേശിയായ അഭിഭാഷകന്‍ മഹേഷ് റാമും പോലീസിനെ സമീപിച്ചിരുന്നു. സുരാജ് വെഞ്ഞാറമൂടിന് പുറമേ കോമഡി ഉത്സവത്തിന്റെ പ്രോഗ്രാം എഡിറ്റര്‍, ചീഫ് എഡിറ്റര്‍ എന്നിവര്‍ക്കെതിരെയും പരാതി നല്‍കിയിട്ടുണ്ട്.
കോമഡി ഉത്സവം പരിപാടിയില്‍ അവതാരക അശ്വതി ശ്രീകാന്ത് കയ്യില്‍ ചരട് കെട്ടിയെത്തിയതിനോട് ആയിരുന്നു സുരാജ് വെഞ്ഞാറമൂടിന്റെ പ്രതികരണം. ചിലര്‍ ആലിലൊക്കെ അനാവശ്യമായി ചരട് കെട്ടിവെച്ചിരിക്കുന്നത് പോലെയുണ്ടെന്നായിരുന്നു നടന്‍ പറഞ്ഞത്. ശരംകുത്തിയാലിന്റെ മുന്‍പില്‍ നോക്കിയാല്‍ ഇത് പോലെ പല കെട്ടുകളും കാണാമെന്നും നടന്‍ പറഞ്ഞിരുന്നു.
Post Your Comments