കൊച്ചി: ഹലാല്‍ ബ്രാന്‍ഡിങ്, നിലപാടിലുറച്ച് ഹിന്ദുഐക്യവേദി, ഭക്ഷണത്തില്‍ മതപരമായ വേര്‍തിരിവ് കൊണ്ടുവരുന്നത് അയിത്തത്തിനു സമാനം . ചെങ്ങമനാട് കുറുമശേരിയിലെ ബേക്കറിയില്‍ പതിച്ച ‘ഹലാല്‍’ സ്റ്റിക്കര്‍ ആണ് ഇപ്പോള്‍ വലിയ വിവാദമായി മാറിയത്. ഹലാല്‍ സ്റ്റിക്കര്‍ മാറ്റാന്‍ ആവശ്യപ്പെട്ട് ബേക്കറി ഉടമയ്ക്ക് നോട്ടീസ് നല്‍കിയ ഹിന്ദു ഐക്യവേദി പാറക്കടവ് പഞ്ചായത്ത് സമിതി ഭാരവാഹികളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതിനെതിരെയാണ് ഹിന്ദുഐക്യവേദി രംഗത്തുവന്നിരിക്കുന്നത്. ഡിസംബര്‍ 28-നാണ് കുറുമശേരിയില്‍ പുതുതായി തുടങ്ങിയ മോദി ബേക്കറി എന്ന സ്ഥാപനത്തിന് ഹിന്ദു ഐക്യവേദി നോട്ടീസ് നല്‍കിയത്. എന്നാല്‍ ഈ നോട്ടീസിനെതിരെ ബേക്കറി ഉടമ പൊലീസില്‍ പരാതി നല്‍കിയിട്ടുമില്ല. പരാതി ഇല്ലാതെയാണ് ഹിന്ദുഐക്യവേദി പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്.
Read Also :താന്‍ ഒരു ഇര മാത്രമെന്ന് താഹ , യുഎപിഎ എന്ന കരിനിയമത്തിനെതിരെ ജനങ്ങള്‍ പ്രതികരിക്കണം
മതസ്പര്‍ദ്ധ വളര്‍ത്തല്‍ ഉള്‍പ്പെടെയുള്ള വകുപ്പുകളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. ഇവരെ അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടിരുന്നു.
ഹലാല്‍ സ്റ്റിക്കര്‍ വിവാദമായപ്പോള്‍ ബേക്കറി ഉടമ ജോണ്‍സണ്‍ ദേവസി സ്റ്റിക്കര്‍ നീക്കം ചെയ്തിരുന്നു. എന്നാല്‍, ബേക്കറിക്ക് നല്‍കിയ നോട്ടീസ് പിന്നീട് സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുകയും വിവാദമാവുകയുമായിരുന്നു.
കുറുമശേരിയിലെ ബേക്കറിയില്‍ ഹലാല്‍ വിഭവങ്ങള്‍ ലഭ്യമെന്ന സ്റ്റിക്കര്‍ നീക്കണമെന്ന ഭീഷണിയുമായി ഹിന്ദു ഐക്യവേദി പ്രവര്‍ത്തകര്‍ എത്തിയെന്ന തരത്തിലാണ് സോഷ്യല്‍ മീഡിയ വിഷയം ചര്‍ച്ച ചെയ്തത്. ഹലാല്‍ വിഭവങ്ങള്‍ ലഭ്യമെന്ന സ്റ്റിക്കര്‍ മോദി എന്ന് പേരുള്ള ബേക്കറിയുടെ മുമ്പില്‍ ഒട്ടിച്ചിരുന്നു. ഇതോടെ ബേക്കറിയിലേക്ക് പാറക്കടവ് പ്രദേശത്തെ ഹിന്ദു ഐക്യവേദി പ്രവര്‍ത്തകര്‍ എത്തി. കട ഉടമക്ക് സംഘടനയുടെ ലെറ്റര്‍ പാഡിലുള്ള കത്ത് കൈമാറുകയായിരുന്നു
Post Your Comments