KeralaLatest NewsNews

സംസ്ഥാന ഭവന നിർമാണ ബോർഡിൽ ചീഫ് എൻജിനിയർ

തിരുവനന്തപുരം: സംസ്ഥാന ഭവന നിർമാണ ബോർഡിൽ ചീഫ് എൻജിനിയർ തസ്തികയിലേക്ക് കരാർ / ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ സമർപ്പിക്കുന്ന തീയതിയിൽ 65 വയസ് കവിയരുത്. സിവിൽ എൻജിനിയറിങ്ങിൽ ബിരുദമാണ് യോഗ്യത.

Read Also: നല്ല ഭക്ഷണം നാടിന്റെ അവകാശം: ഓണക്കാലത്ത് നടത്തിയ പരിശോധനയിൽ 16 സ്ഥാപനങ്ങളുടെ പ്രവർത്തനം നിർത്തിവെയ്പ്പിച്ചു

സിവിൽ എൻജിനിയറിങ്ങിൽ M.Tech (Civil) in Structural Design, AUTOCAD, STAAD, ETAB, Primavera/ MS Project Management എന്നീ സോഫ്റ്റ് വെയറുകളിൽ പ്രവർത്തന പരിചയം അഭികാമ്യം. നിയമന കാലാവധി ഒരു വർഷം. കരാർ നിയമനം വാർഷികാടിസ്ഥാനത്തിൽ പരമാവധി രണ്ടു വർഷത്തേക്ക് കൂടി ദീർഘിപ്പിക്കാൻ സാധ്യതയുണ്ട്. കെട്ടിട നിർമാണ മേഖലയിൽ കുറഞ്ഞത് 15 വർഷം സേവന പരിചയമുള്ളവരാകണം.

വിശദമായ ബയോഡാറ്റാ സഹിതം അപേക്ഷ സെപ്തംബർ 26ന് മുൻപ് ലഭിക്കണം. നേരത്തെ അപേക്ഷിച്ചവരും കൂടിക്കാഴ്ചയിൽ പങ്കെടുത്തവരും അപേക്ഷിക്കേണ്ടതില്ല. സെക്രട്ടറി, കേരള സംസ്ഥാന ഹൗസിങ് ബോർഡ്, ഹെഡ് ഓഫീസ്, ശാന്തിനഗർ, തിരുവനന്തപുരം എന്ന വിലാസത്തിൽ അപേക്ഷ അയയ്ക്കണം.

Read Also: റൈഡറെ ഉറക്കത്തിൽ നിന്നുണർത്തുന്ന ഹെൽമറ്റ്, പ്ലാസ്റ്റിക്കിൽ നിന്ന് ഇന്ധനം: ശ്രദ്ധേയമായി യുവ ബൂട്ട് എക്സ്പോ

shortlink

Related Articles

Post Your Comments

Related Articles


Back to top button