കണ്ണൂര്‍: ബാങ്ക് വീട് ജപ്തി ചെയ്‌തോടെയാണ് ഭിന്നശേഷികാരിയായ യുവതിയും രോഗിയായ അമ്മയും ഉള്‍പ്പെടെയുള്ളവര്‍ തെരുവിലായി. കുറുമാത്തൂരില്‍ അബ്ദുള്ളയുടെ വീടാണ് എച്ച്ഡിഎഫ്‌സി ബാങ്ക് ജപ്തി ചെയ്തത്. 25 ലക്ഷം രൂപയുടെ ഭവന വായ്പ മുടങ്ങിയതോടെയാണ് ജപ്തി നടപടിയുമായി ബാങ്ക് രംഗത്തെത്തിയത്.
വീട് സീല്‍ ചെയ്ത് ബാങ്ക് അധികൃതര്‍ പോയതിനുശേഷവും പോകാന്‍ ഇടമില്ലാത്തതിനാൽ അര്‍ധരാത്രി വരെ കുടുംബം വീട്ടുമുറ്റത്ത് തുടർന്നു. തുടര്‍ന്ന്, നാട്ടുകാരാണ് ഇവരെ ബന്ധുവിന്‍റെ വീട്ടിലെത്തിച്ചത്. മറ്റൊരിടത്തേയ്ക്ക് മാറാനുള്ള സാവകാശം പോലും ബാങ്ക് കൊടുത്തില്ലെന്ന് കുടുംബം ആരോപിക്കുന്നു.
Read Also : സ്ത്രീധനത്തിന്റെ പേരിൽ പീഡനം : യുവതിയുടെ ആത്മഹത്യയിൽ ഭർത്താവ് അറസ്റ്റിൽ
വീട് ജപ്തി ചെയ്ത മനോവിഷമത്തില്‍ അച്ഛൻ ഇറങ്ങിപോയെന്നു ഭിന്നശേഷികാരിയായ ഷബാന പറഞ്ഞു. ഷബാനയുടെയും രോഗിയായ അമ്മയുടെയും ചികിത്സയ്ക്ക് ലക്ഷങ്ങള്‍ ആണ് ചിലവായത്. കൂടാതെ, ഗള്‍ഫിലെ തൊഴില്‍ നഷ്ടപ്പെട്ടതിനെ തുടര്‍ന്ന്, അബ്ദുള്ളയും തിരികെ നാട്ടിലെത്തിയതോടെയാണ് വായ്പാ തിരിച്ചടവ് മുടങ്ങിയത്.
Post Your Comments