KozhikodeKeralaNattuvarthaLatest NewsNews

കോഴിക്കോട് 12 വയസുകാരനെ തെരുവ് നായ ക്രൂരമായി ആക്രമിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു

കോഴിക്കോട്: ഏഴാം ക്ലാസുകാരനെ തെരുവ് നായ ആക്രമിച്ച സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. ഒരു തെരുവ് നായ ഒരു വീടിന് മുന്നിൽ 12 വയസുള്ള ആൺകുട്ടിയെ ക്രൂരമായി ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങളാണ് വ്യാപകമായി പ്രചരിക്കുന്ന വീഡിയോയിലുള്ളത്.

ഞായറാഴ്ച ഉച്ചയ്ക്ക് കുട്ടി സൈക്കിളിൽ സുഹൃത്തുക്കളോടൊപ്പം വീടിന് സമീപം നിൽക്കുമ്പോഴാണ് സംഭവം നടന്നത്. അരക്കിണർ ഗോവിന്ദ വിലാസം സ്‌കൂളിന് സമീപമുള്ള ഇടുങ്ങിയ ഇടവഴിയിൽ, വീടിന്റെ മുൻവശത്ത് സൈക്കിളിൽ പോവുകയായിരുന്ന നൂറസിന് നേരെ തെരുവ് നായ ചാടുന്നത് ദൃശ്യങ്ങളിൽ കാണാം.

തെരുവ് നായ കുട്ടിയുടെ കൈയിൽ കടിച്ചു. തടയാൻ ശ്രമിച്ച നൂറാസിനെ നായ വലിച്ചിഴച്ചുകൊണ്ടുപോയി. കുറച്ച് നിമിഷങ്ങൾക്ക് ശേഷം രക്ഷപ്പെട്ട കുട്ടി സുഹൃത്തിന്റെ വീടിനുള്ളിലേക്ക് ഓടിക്കയറുകയായിരുന്നു. കുട്ടിയുടെ കാലിലും കൈയിലും കടിയേറ്റു. മുഖത്തും നെഞ്ചിലും ആഴത്തിൽ മുറിവേറ്റ പാടുകളുമുണ്ട്. ഇതേ നായ ഞായറാഴ്ച കോഴിക്കോട് നാലുപേരെ ആക്രമിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button