തിരുവനന്തപുരം: ബിജെപിക്കെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. വെറുപ്പ് കൊണ്ട് ബിജെപി പരിഭ്രാന്തരാകുന്നുവെന്ന് അദ്ദേഹം ആരോപിച്ചു. ഭാരത് ജോഡോ യാത്രയുടെ കേരള പര്യടനത്തിലെ മൂന്നാം ദിവസത്തെ സമാപന യോഗത്തിൽ സംസാരിക്കവെയാണ് രാഹുൽ ഗാന്ധിയുടെ പരാമർശം.
രാജ്യം ഭയാനകമായ അന്തരീക്ഷത്തിലേക്ക് നീങ്ങുകയാണ്. ഹിന്ദുത്വത്തിൽ വിശ്വസിക്കുന്ന പാർട്ടി അശാന്തി സൃഷ്ടിക്കുന്നുവെന്നും രാഹുൽ ഗാന്ധി വ്യക്തമാക്കി. അതേസമയം, റോഡുകളുടെ അശാസ്ത്രീയ നിർമ്മാണത്തിനെതിരെയും രാഹുൽ പ്രതികരിച്ചു. വളവും തിരിവും ഏറെ ഉള്ള റോഡുകളുടെ ഡിസൈനെ വിമർശിച്ചാണ് അദ്ദേഹം സംസാരിച്ചത്.
കെ റെയിൽ സമരത്തിന് രാഹുൽ ഗാന്ധി പിന്തുണ അർപ്പിക്കുകയും ചെയ്തു. കെ റെയിൽ വേണ്ട എന്നാണ് രാഹുലിന്റെ നിലപാടെന്ന് കൂടിക്കാഴ്ചയ്ക്ക് ശേഷം സമരസമിതി നേതാക്കൾ മാധ്യമങ്ങളോട് പ്രതികരിച്ചു. പാരിസ്ഥിതിക-സാമൂഹിക പ്രത്യാഘാതം ഗൗരവതരമെന്നും രാഹുൽ ഗാന്ധി ചൂണ്ടിക്കാട്ടി.
Post Your Comments