KottayamNattuvarthaLatest NewsKeralaNews

മൊ​ബൈ​ല്‍ മോഷണം : പ്രതി പിടിയിൽ

തി​രു​വ​ന​ന്ത​പു​രം ക​വ​ടി​യാ​ര്‍ ചി​ല്ല​ക്കാ​ട്ട് സോ​മ​നെ (61)യാ​ണ് പൊലീസ് അറസ്റ്റ് ചെയ്തത്

കോ​ട്ട​യം: മൊ​ബൈ​ല്‍ ഫോ​ണ്‍ മോ​ഷ്ടി​ച്ച​യാ​ള്‍ പി​ടി​യി​ല്‍. തി​രു​വ​ന​ന്ത​പു​രം ക​വ​ടി​യാ​ര്‍ ചി​ല്ല​ക്കാ​ട്ട് സോ​മ​നെ (61)യാ​ണ് പൊലീസ് അറസ്റ്റ് ചെയ്തത്. കോ​ട്ട​യം വെ​സ്റ്റ് പൊ​ലീ​സ് ആണ് പ്രതിയെ അ​റ​സ്റ്റ് ചെ​യ്ത​ത്.

ഇ​യാ​ളെ ക​ഴി​ഞ്ഞ​ദി​വ​സം രാ​ത്രി കോ​ട്ട​യം കെ​എ​സ്ആ​ര്‍ടി​സി ബ​സ് സ്റ്റാ​ന്‍ഡി​ല്‍ സം​ശ​യാ​സ്പ​ദ​മാ​യ രീ​തി​യി​ല്‍ ക​ണ്ട​തി​നെ​ത്തു​ട​ര്‍ന്ന്, പൊ​ലീ​സ് ചോ​ദ്യം ചെ​യ്യു​ക​യും ഇ​യാ​ളു​ടെ പ​ക്ക​ല്‍നി​ന്ന് സ്മാ​ര്‍ട്ട്‌​ഫോ​ണ്‍ ക​ണ്ടെ​ത്തു​ക​യും ചെ​യ്തു. വി​ശ​ദ​മാ​യ ചോ​ദ്യം​ചെ​യ്യ​ലി​ല്‍ തി​രു​വ​ല്ല​യി​ല്‍ നി​ന്നു ഫോ​ണ്‍ മോ​ഷ്ടി​ച്ച​താ​ണെ​ന്ന് പൊലീ​സ് ക​ണ്ടെത്തുകയായിരുന്നു.

Read Also : പത്ത് ദിവസം തുടര്‍ച്ചയായി മുന്തിരി ജ്യൂസ് കുടിക്കുന്നതുകൊണ്ടുള്ള ഗുണങ്ങൾ!

ഇ​യാ​ള്‍ക്കെ​തി​രെ ച​ങ്ങ​നാ​ശേ​രി, തി​രു​വ​ല്ല സ്റ്റേ​ഷ​നു​ക​ളി​ല്‍ കേ​സു​ക​ള്‍ നി​ല​വി​ലു​ണ്ടെന്ന് പൊലീസ് പറഞ്ഞു. തു​ട​ര്‍ന്ന്, എ​സ്എ​ച്ച്ഒ അ​നൂ​പ് കൃ​ഷ്ണ, എ​സ്‌​ഐ സു​രേ​ഷ്, എ​എ​സ്‌​ഐ സി.​എ​സ്. ബി​ജു, സി​പി​ഒ ഷൈ​ന്‍ എ​ന്നി​വ​ര്‍ ചേ​ര്‍ന്നാ​ണ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button