കുന്നിക്കോട്: മുത്തശ്ശിയെ കൊലപ്പെടുത്തിയ കേസിലെ പ്രതി അറസ്റ്റിൽ. അർബുദ രോഗിയായ കോക്കാട് തെങ്ങറക്കാവ് വിജയവിലാസത്തിൽ പൊന്നമ്മ(90) കൊല്ലപ്പെട്ട കേസിൽ പൊന്നമ്മയുടെ ചെറുമകനായ ഉണ്ണി എന്ന സുരേഷ് കുമാറിനെ(35)യാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
കഴുത്തിൽ കുത്തിപ്പിടിച്ച് കട്ടിൽ പടിയിൽ തല ഇടിച്ചു കൊലപ്പെടുത്തുകയായിരുന്നു. തുടർന്ന് പൊന്നമ്മ ഉപയോഗിച്ചിരുന്ന വസ്ത്രങ്ങൾ, മെത്ത, തലയിണ, തോർത്ത് മുതലായവ കൊലപാതകത്തിന് ശേഷം വീടിനു സമീപത്തെ ഉപയോഗ ശൂന്യമായ കിണറ്റിൽ സുരേഷ് ഉപേക്ഷിക്കുകയും ചെയ്തു.
Read Also : പാലിന്റെ ആര്‍ക്കും അറിയാത്ത ചില ആരോഗ്യഗുണങ്ങൾ ഇതാ!
കഴിഞ്ഞ ദിവസം തെളിവെടുപ്പിനിടെ പ്രതി അന്വേഷണ ഉദ്യോഗസ്ഥർക്ക് ഇത് കാണിച്ചു കൊടുത്തു. കരവാളൂരിലെ സ്വകാര്യ സ്ഥാപനത്തിൽ ഡ്രൈവറായി ജോലി നോക്കുകയായിരുന്നു സുരേഷ്.
സംഭവദിവസം പുറത്ത് പോയി വന്ന സുരേഷും മുത്തശ്ശിയും തമ്മിൽ വാക്കുതർക്കം ഉണ്ടായി. ഇതോടെ സുരേഷിന്റെ മാതാവ് സുമംഗല വീട്ടിൽ നിന്നും ഇറങ്ങിപോയി. ഈ സമയത്താണ് കൊലപാതകം നടന്നത്. വൈകുന്നേരത്തോടെ മാത്രമാണ് ബന്ധുക്കളെ മരണ വിവരം അറിയിക്കുന്നത്.
സംശയം തോന്നിയ ബന്ധുക്കൾ പൊലീസ് രഹസ്യാന്വേഷണ വിഭാഗത്തിൽ അറിയിക്കുകയായിരുന്നു. സ്പെഷൽ ബ്രാഞ്ച് റൂറൽ ഡിവൈഎസ്പി ഷാനു തോമസിന്റെ നിർദ്ദേശത്തെ തുടർന്ന്, കുന്നിക്കോട് സി ഐയുടെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തു. തുടർന്ന്, ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിക്കുകയായിരുന്നു. ഇന്നലെ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Post Your Comments