ധാരാളം വെള്ളം കുടിക്കുന്നത് ആരോഗ്യത്തിനു നല്ലതാണെന്നാണ് ആരോഗ്യ വിദഗ്ധർ പറയുന്നത്. എന്നാൽ, ഒരുപാട് പേർ വലിയ പ്രശ്നമായി കാണുന്ന വായ്നാറ്റത്തിന് വെള്ളം കുടി ഒരു പ്രതിവിധി ആണെന്ന് നമ്മളിൽ പലർക്കും അറിയില്ല. ധാരാളം വെള്ളം കുടിക്കുന്നത് വഴി വായ്നാറ്റം കുറയ്ക്കാം.
വായ ഉണങ്ങിയിരിക്കുമ്പോൾ വായ്നാറ്റം കൂടും. ഇടയ്ക്കിടെ ധാരാളം വെള്ളം കുടിക്കാൻ ശീലിക്കുക. രാവിലെ മാത്രമല്ല വൈകിട്ടും ടൂത്ത് പോസ്റ്റുപയോഗിച്ച് വായും പല്ലും വൃത്തിയായി ബ്രഷ് ചെയ്ത വായ്നാറ്റം കുറയ്ക്കാം. അമിത വായ്നാറ്റം ഉള്ളവർ മല്ലിയില ചവയ്ക്കുന്നതും നല്ലതാണ്.
Read Also:- റിഷഭ് പന്തിന് പകരം സഞ്ജുവാണ് ടീമിൽ വേണ്ടിയിരുന്നത്: ഡാനിഷ് കനേരിയ
ആപ്പിൾ, ഓറഞ്ച് എന്നിവ ഭക്ഷണശേഷം കഴിക്കുന്നത് വായ്നാറ്റം കുറയ്ക്കാൻ സഹായിക്കും. ഓറഞ്ച്, നാരങ്ങ പോലുള്ള പഴങ്ങൾ കഴിക്കുന്നത് ഉമിനീർ ഗ്രന്ഥികളെ ഉത്തേജിപ്പിക്കും. അതുവഴി വായ്നാറ്റം കുറയ്ക്കുകയും ചെയ്യും.
Post Your Comments