തിരുവനന്തപുരം: സംസ്ഥനത്തെ വിദ്യാഭ്യാസ കരിക്കുലം-കരട്-നിർദ്ദേശങ്ങൾ വിശദമായി പരിശോധിച്ച് വിശ്വാസി സമൂഹത്തിന്റെ ആശങ്ക പരിഹരിച്ച ശേഷമേ നടപ്പാക്കുവെന്ന് മുഖ്യമന്ത്രി പിണറയി വിജയൻ.
സ്‌കൂൾ പാഠ്യപദ്ധതി പരിഷ്‌കരണം വിശ്വാസികളുടെ ആശങ്ക പരിഹരിച്ച് നടപ്പിലാക്കുമെന്നും പാഠ്യപദ്ധതി പരിഷ്‌കരണവുമായി ബന്ധപ്പെട്ട് ആശങ്ക വേണ്ടെന്നും മുഖ്യമന്ത്രി ഉറപ്പ് നൽകി. കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാരുമായി ക്ലിഫ്ഹൗസിൽ വെച്ച് നടത്തിയ കൂടിക്കാഴ്ചയിലാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
ഇന്ത്യയ്‌ക്കെതിരായി അമേരിക്കന്‍ ടിവി അവതാരകന്റെ പരിഹാസം: പ്രതിഷേധം ശക്തം, പ്രതികരണവുമായി ശശി തരൂർ
അതേസമയം, പാഠ്യപദ്ധതി പരിഷകരണ കരട് റിപ്പോർട്ടിലെ നിർദ്ദേശങ്ങളുമായി ബന്ധപ്പെട്ട ആശങ്കകൾ ചൂണ്ടിക്കാട്ടി കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാർ മുഖ്യമന്ത്രിക്ക് നിവേദനം നൽകി. കരട് റിപ്പോർട്ടും നിവേദനത്തിലെ ആശങ്കകളും ഗൗരവപൂർവ്വം പരിശോധിച്ചായിരിക്കും തുടർ നടപടികൾ സ്വീകരിക്കുകയെന്നും മുഖ്യമന്ത്രി അറിയിച്ചു.
സ്ത്രീ സമൂഹത്തിന് മതിയായ പരിഗണനയും നീതിയും ബഹുമാനവും ലഭിക്കേണ്ടത് ആവശ്യമാണ്. എന്നാൽ ആണും പെണ്ണും ഒന്നിച്ചിരുന്നത് കൊണ്ട് രാജ്യത്ത് പുരോഗതി ഉണ്ടാക്കാനും ലൈംഗിക അതിക്രമങ്ങളെ തടയാനും കഴിയില്ല. പകരം അരാജകത്വവും അസ്വസ്ഥക്കും ഇത് കാരണമായി തീരും മുഖ്യമന്ത്രിക്ക് നൽകിയ നിവേദനത്തിൽ വ്യക്തമാക്കിയുന്നു.
ലിംഗ സമത്വമെന്ന വാദം തന്നെ അശാസ്ത്രീയമാണെന്നും ലിംഗസമത്വം ദുർവ്യാഖ്യാനത്തിന് അവസരമൊരുക്കുന്നത് ഒഴിവാക്കണമെന്നും നിവേദനത്തിൽ പറയുന്നു. കരട് നിർദ്ദേശങ്ങൾ അന്തിമമാക്കുന്നതിനുമുമ്പ് കേരള മുസ്ലിം ജമാഅത്ത് ഉൾപ്പെടെയുള്ള പ്രസ്ഥാനങ്ങളുമായി സർക്കാർ ചർച്ച നടത്തണമെന്നും മുഖ്യമന്ത്രിക്ക് നൽകിയ നിവേദനത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
Post Your Comments