KottayamLatest NewsKeralaNattuvarthaNews

കാ​റും ബൈ​ക്കും കൂ​ട്ടി​യി​ടി​ച്ച് അപകടം : അച്ഛ​നും മ​ക​നും പ​രി​ക്ക്

അ​ഞ്ച​ല്‍ നെ​ട്ട​യം രാ​മ​ച​ന്ദ്ര​ന്‍ നി​വാ​സി​ല്‍ രാ​ജേ​ന്ദ്ര​ന്‍ (58), സ​ഞ്ജു(24) എ​ന്നി​വ​ര്‍ക്കാ​ണ് പ​രി​ക്കേ​റ്റ​ത്

ചി​ങ്ങ​വ​നം: കാ​റും ബൈ​ക്കും കൂ​ട്ടി​യി​ടി​ച്ച് ബൈ​ക്ക് യാ​ത്ര​ക്കാ​രാ​യ അ​ച്ഛ​നും മ​ക​നും പ​രി​ക്കേ​റ്റു. കൊ​ട്ടാ​ര​ക്ക​ര, അ​ഞ്ച​ല്‍ നെ​ട്ട​യം രാ​മ​ച​ന്ദ്ര​ന്‍ നി​വാ​സി​ല്‍ രാ​ജേ​ന്ദ്ര​ന്‍ (58), സ​ഞ്ജു(24) എ​ന്നി​വ​ര്‍ക്കാ​ണ് പ​രി​ക്കേ​റ്റ​ത്.

എം​സി റോ​ഡി​ല്‍ ചി​ങ്ങ​വ​നം ഗോ​മ​തി ക​വ​ല​യ്ക്കും മാ​വി​ള​ങ്ങ് ജം​ഗ്ഷ​നും ഇ​ട​യ്ക്ക് ഇ​ന്ന​ലെ രാ​വി​ലെ 11-നാ​ണ് അ​പ​ക​ടം ന​ട​ന്ന​ത്. കോ​ട്ട​യം ഭാ​ഗ​ത്തു​നി​ന്നു​മെ​ത്തി​യ കാ​ര്‍ നി​യ​ന്ത്ര​ണം തെ​റ്റി എ​തി​ര്‍ദി​ശ​യി​ല്‍നി​ന്നു വ​ന്ന ബൈ​ക്ക് ഇ​ടി​ച്ചു​തെ​റി​പ്പി​ക്കു​ക​യാ​യി​രു​ന്നു. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ല്‍ ഇ​രു​വ​രും റോ​ഡി​ല്‍ ത​ല​യ​ടി​ച്ചു വീ​ഴു​ക​യാ​യി​രു​ന്നു.

Read Also : തെരുവ് നായ്ക്കൾ സ്കൂട്ടറിന് കുറുകെ ചാടി : അച്ഛനും മക്കൾക്കും പരിക്ക്

സ്ഥ​ല​ത്തെ​ത്തി​യ പൊ​ലീ​സാണ് ഇ​രു​വ​രെ​യും ജി​ല്ലാ ആ​ശു​പ​ത്രി​യി​ലും പി​ന്നീ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജാ​ശു​പ​ത്രി​യി​ലു​മെ​ത്തി​ച്ചത്. കാ​ര്‍ അ​മി​ത​വേ​ഗ​ത്തി​ലാ​യി​രു​ന്നു​വെ​ന്നു ദൃ​ക്‌​സാ​ക്ഷി​ക​ള്‍ പ​റ​ഞ്ഞു. അ​പ​ക​ട​ത്തെ​ത്തു​ട​ര്‍ന്ന് എം​സി റോ​ഡി​ല്‍ ഗ​താ​ഗ​തം സ്തം​ഭി​ച്ചു.

അതേസമയം, ആ​ഴ്ച​ക​ള്‍ക്ക് മുമ്പ് അ​മി​ത​വേ​ഗ​ത്തി​ല്‍ എ​ത്തി​യ കാ​ര്‍ നി​യ​ന്ത്ര​ണം വി​ട്ടു ഗോ​മ​തി​ക്ക​വ​ല​യ്ക്കു സ​മീ​പ​ത്തെ മീ​ന്‍ ക​ട​യി​ലേ​ക്ക് ഇ​ടി​ച്ചു ക​യ​റി ക​ട​യി​ലെ ജീ​വ​ന​ക്കാ​ര​നാ​യ അന്യസംസ്ഥാനത്തൊ​ഴി​ലാ​ളി മ​രി​ക്കു​ക​യും മ​റ്റൊ​രാ​ള്‍ക്ക് ഗു​രു​ത​ര പ​രി​ക്കേ​ല്‍ക്കു​ക​യും ചെ​യ്തു. ഇ​തി​ന് സ​മീ​പ​ത്തു​ത​ന്നെ റോ​ഡ് കു​റു​കെ ക​ട​ന്ന സ​മീ​പ​ത്തെ ഫാ​ക്ട​റി തൊ​ഴി​ലാ​ളി കെ​എ​സ്ആ​ര്‍ടി​സി ബ​സി​ടി​ച്ചു സം​ഭ​വ​സ്ഥ​ല​ത്തു​ത​ന്നെ മ​രി​ച്ചി​രു​ന്നു.

സ്ഥി​രം അ​പ​ക​ട മേ​ഖ​ല​യാ​യ ഇ​വി​ടെ വാ​ഹ​ന​ങ്ങ​ളു​ടെ അ​മി​ത​വേ​ഗം നി​യ​ന്ത്രി​ക്കാ​ന്‍ യാ​തൊ​രു ന​ട​പ​ടി​ക​ളും എ​ടു​ക്കു​ന്നി​ല്ലെ​ന്നു നാ​ട്ടു​കാ​ര്‍ പ​രാ​തി​പ്പെ​ടു​ന്നു. അ​ടി​യ​ന്ത​ര​മാ​യി വാ​ഹ​ന​ങ്ങ​ളു​ടെ അ​മി​ത​വേ​ഗം നി​യ​ന്ത്രി​ക്കാ​ന്‍ ന​ട​പ​ടി​ക​ളെ​ടു​ക്ക​ണ​മെന്ന് നാ​ട്ടു​കാർ ആ​വ​ശ്യപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button