തിരുവനന്തപുരം: ഇന്ത്യയ്ക്കെതിരായി അമേരിക്കന്‍ ടി.വി. അവതാരകന്റെ പരിഹാസത്തിനെതിരെ രാജ്യവ്യാപക പ്രതിഷേധം. ഇന്ത്യയില്‍ ഏറ്റവും മികച്ച കെട്ടിടങ്ങള്‍ നിര്‍മ്മിച്ചിട്ടുള്ളത് ബ്രിട്ടിഷുകാരാണെന്നും സ്വാതന്ത്ര്യത്തിനു ശേഷം ഇത്തരത്തില്‍ ഒന്നുപോലും ഇന്ത്യയിൽ ഉണ്ടായിട്ടില്ലെന്നുമായിരുന്നു ഫോക്സ് ന്യൂസ് അവതാരകന് ടക്കര്‍ കാള്‍സന്റെ പരാമര്‍ശം.
എലിസബത്ത് രാജ്ഞിയുടെ വിയോഗം സംബന്ധിച്ച ഒരു ചർച്ചയിലാണ് കാള്‍സന്റെ വിവാദ പരാമർശം. അതേസമയം, ടി.വി. അവതാരകന്റെ പരാമർശത്തിനെതിരെ കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ എം.പി രൂക്ഷമായ വിമര്‍ശനവുമായി രംഗത്ത് വന്നു.
റോഡുകൾ പൊട്ടിപ്പൊളിഞ്ഞ സംഭവം: 4 ജില്ലാ കളക്ടർമാരോട് വിശദീകരണം തേടി ഹൈക്കോടതി
‘സ്വാതന്ത്ര്യം ലഭിച്ച് 75 വര്‍ഷങ്ങള്‍ പിന്നിടുമ്പോഴും ബ്രിട്ടിഷുകാര്‍ നിര്‍മ്മിച്ച ബോംബെ റെയിൽവേ സ്റ്റേഷന് പോലെയുള്ള ഒരു കെട്ടിടമെങ്കിലും ഇന്ത്യയിലുണ്ടായോ? വിഷമത്തോടെ പറയേണ്ടിയിരിക്കുന്നു ഇല്ല എന്ന്. ബ്രിട്ടിഷുകാരെപ്പോലെ അനുകമ്പയുള്ള മറ്റൊരു സാമ്രാജ്യമില്ല.’ കാൾസൻ ചാനൽ ചർച്ചയിൽ പറഞ്ഞു.
കാൾസന്റെ വിഡിയോ പങ്കുവെച്ചുകൊണ്ട്, ‘ക്ഷമ നശിച്ച് പ്രതികരിക്കേണ്ട സാഹചര്യങ്ങളില്‍ അതു പ്രകടിപ്പിക്കാന്‍ പാകത്തിനുള്ള ഒരു ബട്ടണ്‍ കൂടി ട്വിറ്ററില്‍ വേണമെന്നാണ് ഞാന്‍ കരുതുന്നത്. തല്ക്കാലം ഇതുകൊണ്ട് ഞാന്‍ തൃപ്തിപ്പെടുന്നു’ എന്ന കുറിപ്പും രണ്ട് ദേഷ്യത്തിലുള്ള ഇമോജികളും തരൂര്‍ ട്വീറ്റ് ചെയ്തു.
Post Your Comments