കൂട്ടിക്കൽ: മകന്റെ ബൈക്കിനു പിന്നില്‍ നിന്നു വീണ് കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. കൂട്ടിക്കല്‍ ചാത്തന്‍പ്ലാപ്പള്ളി പാലംപറമ്പില്‍ അനിലിന്റെ ഭാര്യ ബിന്ദു (മണിക്കുട്ടി മണ്ണാമറ്റത്തില്‍ – 50) ആണ് മരിച്ചത്.
Read Also : ദിവസവും രാവിലെ നെല്ലിക്ക ജ്യൂസ് കുടിക്കുന്നതുകൊണ്ടുള്ള ഗുണങ്ങൾ!
കഴിഞ്ഞ ആഴ്ച കൂന്നോന്നിയില് വച്ചായിരുന്നു അപകടം നടന്നത്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ബിന്ദു ആശുപത്രിയിൽ ചികിത്സയിലായിരുന്നു. എന്നാൽ, ഇന്നലെ മരിക്കുകയായിരുന്നു.
Read Also : ഈ ദ്വീപിലേക്ക് പോയവർ ആരും തിരികെ വന്നിട്ടില്ല! ലോകത്തിലെ ഏറ്റവും നിഗൂഢമായ ദ്വീപിനെ കുറിച്ച്
മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് കൈമാറി. സംസ്കാരം ഇന്നു രാവിലെ 11-ന് ചാത്തന്പ്ലാപ്പള്ളിയിലുള്ള വീട്ടുവളപ്പില്‍ നടക്കും. മക്കള്‍: അമല്‍, അമൃത.
Post Your Comments