പാലക്കാട്: വാളയാറിൽ പതിനാല് കിലോ കഞ്ചാവുമായി രണ്ട് അന്യസംസ്ഥാന തൊഴിലാളികൾ എക്സൈസ് പിടിയിൽ. എക്സൈസ് സ്പെഷൽ സ്ക്വാഡ് ഇൻസ്പെക്ടർ കെ.ആർ.അജിത്തും പാർട്ടിയും പാലക്കാട് വാളയാർ ടോൾ പ്ലാസയിൽ നടത്തിയ വാഹന പരിശോധനയിൽ ഒഡീഷ കാന്തമാൽ സ്വദേശി റൂണ കഹാർ (33), ഒഡിഷ ഗഞ്ചം സ്വദേശി രബീന്ദ്ര പാത്ര (32) എന്നിവർ ആണ് 14.250 കിലോ കഞ്ചാവുമായി പിടിയിലായത്.
ഒഡിഷയിൽ നിന്നും അന്യസംസ്ഥാന തൊഴിലാളികളുമായി പെരുമ്പാവൂരിലേക്ക് പോകുകയായിരുന്ന ബസിൽ നിന്നാണ് കഞ്ചാവ് പിടികൂടിയത്. കഞ്ചാവ് ചെറിയ പൊതികളിലാക്കി പെരുമ്പാവൂർ, എറണാകുളം ഭാഗങ്ങളിലെ അന്യസംസ്ഥാന തൊഴിലാളികൾക്കിടയിൽ ചില്ലറ വില്പന നടത്തുന്നതിനാണ് കൊണ്ടുവന്നതെന്നാണ് എക്സൈസിന്റെ പ്രാഥമിക നിഗമനം.
Read Also : യു.എസ് ഹെലിക്കോപ്റ്ററിൽ താലിബാന്റെ പരിശീലനം: നിലംപൊത്തി, 3 മരണം – വീഡിയോ
ഓണം സ്പെഷൽ ഡ്രൈവിനോടനുബന്ധിച്ചു എക്സൈസ് വകുപ്പ് കേരളമൊട്ടാകെ വ്യാപക പരിശോധന നടത്തുന്നതിന്റെ ഭാഗമായി നടത്തിയ വാഹന പരിശോധനയിൽ ആണ് കഞ്ചാവ് കണ്ടെത്തിയത്. പരിശോധനയിൽ പ്രിവന്റീവ് ഓഫീസർ ടി.ജെ. അരുണ്‍ കുമാർ, സിവിൽ എക്സൈസ് ഓഫീസർമാരായ ബെൻസണ്‍ ജോർജ്, പി.ശരവണൻ, കെ.വിഷ്ണു, ഡ്രൈവർ എസ്.പ്രദീപ് എന്നിവർ പങ്കെടുത്തു. പ്രതികളെ കോടതിയിൽ ഹാജരാക്കി.
Post Your Comments