സൂചികൾ ഉയർത്തെഴുന്നേറ്റതോടെ വ്യാപാരത്തിന്റെ ആദ്യ ദിനമായ ഇന്ന് ഓഹരികൾ നേട്ടം കൈവരിച്ചു. ഇന്ത്യൻ ഓഹരി വിപണി ഉയർന്നതോടെ, വ്യാപാരം നേട്ടത്തിലാണ് അവസാനിപ്പിച്ചത്. സെൻസെക്സ് 322 പോയിന്റ് ഉയർന്നു. ഇതോടെ, സെൻസെക്സ് 60,115 ൽ വ്യാപാരം അവസാനിപ്പിച്ചു. നിഫ്റ്റി 103 പോയിന്റ് നേട്ടത്തിൽ 17,936 ലാണ് വ്യാപാരം അവസാനിപ്പിച്ചത്.
ടിസിഎസ്, ആർഐഎൽ, വിപ്രോ, ടാറ്റ സ്റ്റീൽ, ബജാജ് ഫിനാൻസ്, അൾട്രാടെക് സിമന്റ്, ഇൻഫോസിസ്, ആക്സിസ് ബാങ്ക്, ടൈറ്റൻ, ടെക് എം തുടങ്ങിയ കമ്പനികളുടെ ഓഹരികൾ മികച്ച നേട്ടമാണ് കൊയ്ത്. അതേസമയം, റെപ്കോ ഹോം ഫിനാൻസ്, ഗോദ്റേജ് പ്രോപ്പർട്ടീസ്, എസിസി, ജൂബിലന്റ് ഫുഡ് വർക്ക്സ്, ഓറിയോൺപ്രോ സൊലൂഷൻസ് തുടങ്ങിയവയുടെ ഓഹരികൾക്ക് മങ്ങലേറ്റു. ഇന്ന് മിഡ്ക്യാപ് സൂചികയും, സ്മോൾക്യാപ് സൂചികയും ഒരു ശതമാനം വരെയാണ് ഉയർന്നത്.
Also Read: ദേശീയ ദിനം: സ്വകാര്യ മേഖലയ്ക്ക് സെപ്തംബർ 23 ന് അവധി പ്രഖ്യാപിച്ച് സൗദി
Post Your Comments