ThiruvananthapuramLatest NewsKeralaNattuvarthaNews

നെ​യ്യാ​ർ​ഡാ​മി​ൽ മു​ങ്ങി മ​രി​ച്ച യു​വാ​വി​ന്‍റെ മൃ​ത​ദേ​ഹം ലഭിച്ചു

ആ​ല​പ്പു​ഴ പ​ള്ളി​പ്പാ​ട് കി​ഴ​ക്കും​മു​റി തെ​ക്കേ​ക്ക​ര ബീ​ന വി​ല്ല​യി​ൽ മോ​നാ​ച്ച​ന്‍റെ​യും ബീ​ന​യു​ടെ​യും മ​ക​ൻ മോ​ബി​ൻ മോ​ന​ച്ച​ന്‍റെ (29) മൃ​ത​ദേ​ഹ​മാ​ണ് ക​ണ്ടെ​ത്തി​യ​ത്

കാ​ട്ടാ​ക്ക​ട: നെ​യ്യാ​ർ​ഡാ​മി​ൽ മു​ങ്ങി മ​രി​ച്ച യു​വാ​വി​ന്‍റെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി. ആ​ല​പ്പു​ഴ പ​ള്ളി​പ്പാ​ട് കി​ഴ​ക്കും​മു​റി തെ​ക്കേ​ക്ക​ര ബീ​ന വി​ല്ല​യി​ൽ മോ​നാ​ച്ച​ന്‍റെ​യും ബീ​ന​യു​ടെ​യും മ​ക​ൻ മോ​ബി​ൻ മോ​ന​ച്ച​ന്‍റെ (29) മൃ​ത​ദേ​ഹ​മാ​ണ് ക​ണ്ടെ​ത്തി​യ​ത്.

Read Also : ഇന്ധനവിലയിൽ മാറ്റമില്ല, പ്രധാന നഗരങ്ങളിലെ നിരക്കുകൾ അറിയാം

ഇ​ന്ന​ലെ സ്കൂ​ബാ ടീം ​ആണ് മൃതദേഹം കണ്ടെത്തിയത്. നെ​യ്യാ​ർ​ഡാ​മി​ലെ സ്വ​കാ​ര്യ ആ​ശ്ര​മ​ത്തി​ൽ യോ​ഗ ക്യാ​മ്പി​ൽ പ​ങ്കെ​ടു​ക്കാ​നെ​ത്തി​യ​താ​യി​രു​ന്നു മോ​ബി​ൻ. കു​ളി​ക്കാ​നാ​യി പോ​യ നാ​ല് സു​ഹൃ​ത്തു​ക്ക​ൾ​ക്കൊ​പ്പം മ​ര​ക്കു​ന്നം ഭാ​ഗ​ത്ത് എ​ത്തി​യ മോ​ബി​ൻ നീ​ന്ത​ൽ അ​റി​യാ​ത്ത​തി​നാ​ൽ ജ​ലാ​ശ​യ​ത്തി​ലേ​ക്ക് ത​ള്ളി​നി​ൽ​ക്കു​ന്ന ഒ​രു മ​ര​ക്കൊ​മ്പി​ൽ ഇ​രി​ക്ക​വേ വ​ഴു​തി വെ​ള്ള​ത്തി​ൽ വീ​ഴു​ക​യാ​യി​രു​ന്നു​വെ​ന്ന് നെ​യ്യാ​ർ​ഡാം പൊ​ലീ​സ് പ​റ​ഞ്ഞു. ക​ഴി​ഞ്ഞ 13-നാ​ണ് മോ​ബി​ൻ നെ​യ്യാ​ർ​ഡാ​മി​ൽ എ​ത്തി​യ​ത്.

Read Also : ആമസോൺ: ജീവനക്കാരെ ഉടൻ തിരിച്ചു വിളിക്കില്ല, വർക്ക് ഫ്രം ഹോം തുടരും

മൃതദേഹം പൊലീസ് നടപടികൾക്ക് ശേഷം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

shortlink

Related Articles

Post Your Comments

Related Articles


Back to top button