ഉപഭോക്താക്കൾക്കായി പുതിയ ഫീച്ചർ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ് ട്വിറ്റർ. നീണ്ടകാലത്തെ കാത്തിരിപ്പിനൊടുവിൽ അടുത്തിടെയാണ് ട്വീറ്റുകൾ എഡിറ്റ് ചെയ്യാനുള്ള എഡിറ്റ് ബട്ടൺ അവതരിപ്പിച്ചത്. ഇതിന് പിന്നാലെയാണ് പുതിയ അപ്ഡേറ്റുമായി ട്വിറ്റർ എത്തിയത്. റിപ്പോർട്ടുകൾ പ്രകാരം, ട്വീറ്റ് ചെയ്ത് 30 മിനിറ്റിനകം ട്വീറ്റ് എഡിറ്റ് ചെയ്യാനുള്ള അപ്ഡേറ്റാണ് നൽകിയിരിക്കുന്നത്. കൂടാതെ, 30 മിനിറ്റിനുള്ളിൽ ആകെ അഞ്ച് തവണ മാത്രമേ, ട്വീറ്റ് എഡിറ്റ് ചെയ്യാൻ സാധിക്കുകയുള്ളൂ.
പുതിയ അപ്ഡേറ്റ് ആദ്യം എത്തുന്നത് തിരഞ്ഞെടുത്ത രാജ്യങ്ങളിലെ ട്വിറ്റർ ബ്ലൂ വരിക്കാർക്കാണ്. പുതിയ ഫീച്ചർ നിലവിൽ വരുന്നതോടെ, നിശ്ചിത സമയ പരിധിക്കുള്ളിൽ ഉപയോക്താവിന് അക്ഷരത്തെറ്റുകൾ തിരുത്താനും, ടാഗുകൾ എഡിറ്റ് ചെയ്യാനും, മീഡിയ ഫയലുകൾ അപ്‌ലോഡ് ചെയ്യാനും സാധിക്കും.
Also Read: പതിമൂന്ന് വയസുകാരന് നേരെ ലൈംഗിക അതിക്രമം : മധ്യവയസ്കൻ അറസ്റ്റിൽ
കഴിഞ്ഞ ആഴ്ചയാണ് എഡിറ്റ് ബട്ടൺ നൽകുന്നതുമായി ബന്ധപ്പെട്ടുള്ള ഔദ്യോഗിക വെളിപ്പെടുത്തലുകൾ ട്വിറ്റർ നടത്തിയത്. കൂടാതെ, എഡിറ്റ് ചെയ്ത ട്വീറ്റുകൾ ട്വീക്ക് ചെയ്തതായി സൂചിപ്പിക്കാൻ ഒരു ഐക്കൺ, ലേബൽ, ടൈം സ്റ്റാമ്പ് എന്നിവ ഉപയോഗിച്ച് അടയാളപ്പെടുത്തുന്നതാണ്.
Post Your Comments