KollamLatest NewsKeralaNattuvarthaNews

പ​തി​മൂ​ന്ന് വ​യ​സു​കാ​രന് നേരെ ലൈം​ഗിക അ​തി​ക്ര​മം : മ​ധ്യ​വ​യ​സ്ക​ൻ അറസ്റ്റിൽ

ക​ല്ലു​വാ​തു​ക്ക​ൽ സെ​റ്റി​ൽ​മെ​ന്‍റ് കോ​ള​നി മ​നോ​ജ് വി​ല്ലാ​സ​ത്തി​ൽ മ​നോ​ഹ​ര​ൻ (55) ആ​ണ് പൊ​ലീ​സ് പി​ടി​യി​ലാ​യ​ത്

പാ​രി​പ്പ​ള്ളി: പ​തി​മൂ​ന്ന് വ​യ​സു​കാ​ര​നോ​ട് ലൈം​ഗിക അ​തി​ക്ര​മം ന​ട​ത്തി​യ ​മ​ധ്യ​വ​യ​സ്കൻ അറസ്റ്റിൽ. ക​ല്ലു​വാ​തു​ക്ക​ൽ സെ​റ്റി​ൽ​മെ​ന്‍റ് കോ​ള​നി മ​നോ​ജ് വി​ല്ലാ​സ​ത്തി​ൽ മ​നോ​ഹ​ര​ൻ (55) ആ​ണ് പൊ​ലീ​സ് പി​ടി​യി​ലാ​യ​ത്. പോ​ക്സോ പ്ര​കാ​രം പാ​രി​പ്പ​ള​ളി പൊ​ലീ​സ് ആണ് അ​റ​സ്റ്റ് ചെ​യ്തത്.

2020 ജൂ​ണി​ൽ മാ​താ​പി​താ​ക്ക​ൾ വീ​ട്ടി​ൽ ഇ​ല്ലാ​ത്ത സ​മ​യം നോ​ക്കി ഇ​യാ​ൾ വീ​ട്ടി​ൽ ക​യ​റി പ​തി​മൂ​ന്നു​കാ​ര​നോ​ട് ലൈം​ഗി​കാ​തി​ക്ര​മം​ ന​ട​ത്തു​ക​യാ​യി​രു​ന്നു. വി​വ​രം പു​റ​ത്തു പ​റ​ഞ്ഞാ​ൽ കൊ​ന്നു​ക​ള​യു​മെ​ന്ന് ഇ​യാ​ൾ കു​ട്ടി​യെ ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും ചെ​യ്തു. തു​ട​ർ​ന്ന്, പ​ഠ​ന​ത്തി​ൽ നി​ന്ന് ഏ​റെ പി​ന്നി​ലോ​ട്ട് പോ​യ വി​ദ്യാ​ർ​ത്ഥി​ക്ക് കൗ​ൺ​സി​ലിംഗ് ന​ൽ​കി​യ​ത് വ​ഴി​യാ​ണ് സം​ഭ​വം അ​റി​യു​ന്ന​ത്.

Read Also : സർക്കാർ ഉടമസ്ഥതയിലുള്ള കെട്ടിടങ്ങളിൽ നിന്ന് മാറാനൊരുങ്ങി എയർ ഇന്ത്യ, കാരണം ഇതാണ്

പാ​രി​പ്പ​ള​ളി പൊ​ലീ​സ് സ്റ്റേ​ഷ​നി​ൽ ന​ൽ​കി​യ പ​രാ​തി​യി​ൽ കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത് പ്ര​തി​യെ പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. പാ​രി​പ്പ​ള്ളി പൊലീ​സ് ഇ​ൻ​സ്പെ​ക്ട​ർ അ​ൽ​ജ​ബ്ബാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സ​ബ് ഇ​ൻ​സ്പെ​ക്ട​ർ​മാ​രാ​യ സു​രേ​ഷ്കു​മാ​ർ, സാ​ബു​ലാ​ൽ, ജി​എ​എ​സ്​ഐ പ്ര​കാ​ശ്, എ​സ്​സി​പി​ഒ സു​ഭാ​ഷ് എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് ഇ​യാ​ളെ പി​ടി​കൂ​ടി​യ​ത്.

കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻഡ് ചെ​യ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button