പച്ചക്കറികളിൽ പുതുമ നിലനിര്‍ത്തണമെങ്കില്‍ മിക്ക പച്ചക്കറികളും വായു കടക്കുന്ന വിധത്തില്‍ വേണം സൂക്ഷിക്കാൻ. ഏതൊരു പച്ചക്കറിയും പാചകം ചെയ്യുന്നതിന് മുന്‍പ് നന്നായി കഴുകുക എന്നത് വളരെ പ്രധാനപ്പെട്ട ഒരു കാര്യമാണ്. എന്നാല്‍, അപ്പോള്‍ത്തന്നെ പാചകം ചെയ്യുന്നില്ലെങ്കില്‍ (ഫ്രിഡ്ജില്‍ കുറച്ചു ദിവസത്തേക്ക് സൂക്ഷിക്കുകയാണെങ്കില്‍) കഴുകാതെ സൂക്ഷിക്കുകയോ (പാചകം ചെയ്യുന്നതു മുന്‍പ് കഴുകി വൃത്തിയാക്കുകയോ), കഴുകിയതിനു ശേഷം ഈര്‍പ്പംതീരെയില്ലാതെ തുടച്ചതിനു ശേഷം മാത്രം ഫ്രിഡ്ജില്‍ വയ്ക്കുകയോ ചെയ്യാം. ഈര്‍പ്പം ഉണ്ടെങ്കില്‍ പച്ചക്കറികള്‍ വേഗം കേടാകും.
സവാള വായുസഞ്ചാരം നടക്കുന്ന വിധത്തില്‍ സാധാരണ മുറിയുടെ ഊഷ്മാവില്‍ വയ്ക്കുന്നതാണ് നല്ലത്. പച്ച തക്കാളി ഫ്രിഡ്ജിനു പുറത്തും (സാധരണ മുറിയുടെ താപനിലയില്‍ സൂക്ഷിക്കാം), പഴുത്ത തക്കാളി ഫ്രിഡ്ജിലും സൂക്ഷിക്കേണ്ടതാണ്. തക്കാളിയുടെ തണ്ടിന്‍റെ ഭാഗം ഞെരിഞ്ഞമരാതെ വേണം വയ്ക്കാന്‍.
Read Also : സ്വകാര്യ ബസ് നിയന്ത്രണംവിട്ട് തമിഴ്നാടിന്റെ ബസില്‍ ഇടിച്ചു : 10 പേർക്ക് പരിക്ക്
ഉരുളക്കിഴങ്ങ് ഒറ്റയ്ക്ക് ഒരു ഇരുണ്ട, തണുത്ത മൂലയില്‍ വയ്ക്കുന്നതാണ് നല്ലത്. ഇലക്കറികള്‍ 1-2 ദിവസത്തിനകം പാചകം ചെയ്യുന്നതാണ് പുതുമ ഉറപ്പാക്കുന്നതിന് നല്ലത്. എന്നാല്‍, ചിലപ്പോള്‍ കുറച്ചു ദിവസങ്ങള്‍ സൂക്ഷിക്കേണ്ടി വരികയാണെങ്കില്‍ ഒരു പേപ്പര്‍ ടവ്വലില്‍ പൊതിഞ്ഞു സൂക്ഷിക്കുന്നതാണ് നല്ലത്.
വായുസഞ്ചാരം നടക്കുന്ന വിധത്തില്‍ വേണം വെളുത്തുള്ളി സൂക്ഷിക്കാൻ. ഉപയോഗിക്കാന്‍ തുടങ്ങുന്നതിനു തൊട്ടു മുന്‍പ് മാത്രം വെളുത്തുള്ളി ഞെട്ട് പൊട്ടിച്ച് തൊലി കളഞ്ഞെടുക്കുക.
കറിവേപ്പില വെള്ളത്തില്‍ നന്നായി കഴുകിയതിനു ശേഷം വെള്ളം തോരാനായി വയ്ക്കുക. കേടായതോ, കറുപ്പ് കലര്‍ന്നതോ ആയ ഇലകളെല്ലാം എടുത്തു കളയുക. ഈര്‍പ്പം തീരെയില്ലാത്ത രീതിയില്‍ ആയതിനു ശേഷം, തണ്ടില്‍ നിന്ന് കറിവേപ്പില ഇലകള്‍ ശ്രദ്ധയോടെ എടുത്തതിനു ശേഷം വായു സഞ്ചാരം ഇല്ലാത്ത ഒരു കുപ്പിയില്‍ അടച്ചുസൂക്ഷിക്കുക. ആഴ്ചകളോളം ഇങ്ങനെ കറിവേപ്പില കേടാകാതെ സൂക്ഷിക്കാം.
പച്ചമുളകിന്‍റെ തണ്ട് ബാക്ടീരിയ കടന്നു കൂടുന്ന ആദ്യത്തെ ഭാഗമാണ്. അതിനാല്‍, പച്ചമുളക് തണ്ട് കളഞ്ഞു വേണം സൂക്ഷിക്കാൻ. കേടായ ഏതെങ്കിലും മുളകുണ്ടെങ്കില്‍ അത് ആദ്യമേ കളയുക. അല്ലെങ്കില്‍ മറ്റു മുളകുകളിലേക്കും അത് വ്യാപിക്കും. തണ്ടുകളഞ്ഞതിനു ശേഷം പച്ചമുളക് ഒരു പേപ്പര്‍ ടവ്വലിലോ അല്ലെങ്കില്‍ പത്രക്കടലാസിലോ പൊതിഞ്ഞതിനു ശേഷം ഒരു സിപ്ലോക്കില്‍ ആക്കി സൂക്ഷിക്കുക.
മല്ലിയില സാധാരണ വിപണികളില്‍ കാണുന്നത് ഒരു കെട്ടായിട്ടാണ്. ഇവയെ വീട്ടില്‍ കൊണ്ടുവന്നതിനു ശേഷം വേരുകള്‍ കെട്ടിന്‍റെ മുകളില്‍ വച്ച് വെട്ടികളയുക. നല്ല വെള്ളത്തില്‍ നന്നായി കഴുകിയെടുക്കുക. കുറച്ചു സമയം ഒരു അരിപ്പയില്‍ വച്ച് വെള്ളം കളയുക. പിന്നീട് ഒരു പേപ്പര്‍ ടവ്വല്‍ കൊണ്ട് മുഴുവന്‍ വെള്ളവും ഒപ്പിയെടുക്കുക. ഈര്‍പ്പം തീരെയില്ല എന്ന് ഉറപ്പാക്കിയതിനു ശേഷം, കേടില്ലാത്ത എല്ലാ ഇലകളും ഒരു എയര്‍ടൈറ്റ് പാത്രത്തിലാക്കി സൂക്ഷിക്കുക.
ഇഞ്ചിയിലെ മണ്ണും മറ്റു അഴുക്കുകളും കളഞ്ഞതിനു ശേഷം ഇഞ്ചി ഒരു സീപ്ലോക്കില്‍ (വായു കടക്കാത്ത വിധം) അടച്ചുസൂക്ഷിക്കുകയാണെങ്കില്‍ വളരെ ദിവസങ്ങള്‍ കേടു കൂടാതെയിരിക്കും.
നനവില്ലാത്ത ക്യാബേജ് ഫ്രിഡ്ജില്‍ സൂക്ഷിക്കുകയാണെങ്കില്‍ ആഴ്ചകളോളം കേടാകില്ല. സാധാരണരീതിയില്‍ ദ്വാരങ്ങളുള്ള പ്ലാസ്റ്റിക് കവറില്‍ സൂക്ഷിക്കുകയാണെങ്കില്‍ ക്യാരറ്റ് കേടുകൂടാതെ ഒരാഴ്ച വരെയിരിക്കും. കൂടുതല്‍ ദിവസം സൂക്ഷിക്കണമെങ്കില്‍ ഫ്രിഡ്ജില്‍ വയ്ക്കുന്നതിന് മുന്‍പ് ക്യാരറ്റിന്റെ മുകള്‍ ഭാഗത്തുള്ള പച്ച ഭാഗം വെട്ടിക്കളഞ്ഞിട്ടു സൂക്ഷിക്കുക.
Post Your Comments