KollamNattuvarthaLatest NewsKeralaNews

ശാ​സ്താം​കോ​ട്ട​യി​ല്‍ സ്ത്രീ​ക​ളെ ആ​ക്ര​മി​ച്ച തെ​രു​വു​നാ​യ ചത്ത നിലയിൽ

ശ​നി​യാ​ഴ്ച വൈ​കീ​ട്ടാ​ണ് ര​ണ്ടു സ്ത്രീ​ക​ളെ ഈ ​തെ​രു​വു​നാ​യ ആ​ക്ര​മി​ച്ച​ത്

കൊ​ല്ലം: ശാ​സ്താം​കോ​ട്ട​യി​ല്‍ ര​ണ്ട് സ്ത്രീ​ക​ളെ ആ​ക്ര​മി​ച്ച തെ​രു​വു​നാ​യയെ ച​ത്ത നിലയിൽ കണ്ടെത്തി. ശ​നി​യാ​ഴ്ച വൈ​കീ​ട്ടാ​ണ് ര​ണ്ടു സ്ത്രീ​ക​ളെ ഈ ​തെ​രു​വു​നാ​യ ആ​ക്ര​മി​ച്ച​ത്. ഇ​തി​ല്‍ ഒ​രു സ്ത്രീ​യെ റോ​ഡി​ല്‍ കൂ​ടി ന​ട​ന്നു​പോ​കു​മ്പോ​ഴാ​ണ് ആക്രമിച്ച​ത്.

Read Also : സ്വ​കാ​ര്യ ബ​സ് നി​യ​ന്ത്ര​ണം​വി​ട്ട് ത​മി​ഴ്നാ​ടി​ന്‍റെ ബ​സി​ല്‍ ഇ​ടി​ച്ചു : 10 പേ​ർ​ക്ക് പ​രി​ക്ക്

വീ​ടി​ന് മു​ന്നി​ല്‍ നി​ല്‍​ക്കു​ക​യാ​യി​രു​ന്ന പ്രാ​യ​മാ​യ സ്ത്രീ​യെ​യാ​ണ് നാ​യ ര​ണ്ടാ​മ​ത് ക​ടി​ച്ച​ത്. അതേസമയം, ച​ത്ത തെ​രു​വു​നാ​യ്ക്ക് പേ​വി​ഷ​ബാ​ധ​യേ​റ്റി​ട്ടു​ണ്ടോ എ​ന്ന സം​ശ​യ​ത്തി​ലാ​ണ് മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പ്. മ​റ്റു തെ​രു​വു​നാ​യ്ക്ക​ളെ​യും ഈ ​നാ​യ ക​ടി​ച്ചി​ട്ടു​ണ്ടെ​ന്നാ​ണ് സം​ശ​യി​ക്കു​ന്ന​ത്.

പ്ര​ദേ​ശ​ത്തെ തെ​രു​വു​നാ​യ്ക്ക​ളെ ക​ണ്ടെ​ത്താ​നും പ​രി​ശോ​ധ​ന ന​ട​ത്താ​നും മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പ് ക്യാം​പെ​യ്ൻ ന​ട​ത്താ​ൻ തീ​രു​മാ​നി​ച്ചി​രി​ക്കു​ക​യാ​ണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button