റിയാദ്: കൊവിഡ് കാലത്ത് ലോകത്തിലെ ഏറ്റവും വലിയ രക്ഷാദൗത്യത്തിനാണ് ഇന്ത്യ നേതൃത്വം നല്‍കിയതെന്ന് വിദേശകാര്യ വകുപ്പ് മന്ത്രി എസ് ജയശങ്കര്‍. ‘വന്ദേ ഭാരത്’ ദൗത്യത്തിന്റെ ഭാഗമായി വിവിധ ലോകരാജ്യങ്ങളില്‍ നിന്നായി 7 ദശലക്ഷം ഇന്ത്യക്കാരെ നാട്ടിലെത്തിക്കാന്‍ സാധിച്ചു. കൊവിഡ് കാലത്ത് നടന്ന ഏറ്റവും വലിയ ഒഴിപ്പിക്കല്‍ നടപടിയായിരുന്നു ഇതെന്ന് സൗദി അറേബ്യയിലെ ഇന്ത്യന്‍ സമൂഹത്തെ അഭിസംബോധന ചെയ്യവെ അദ്ദേഹം പറഞ്ഞു.
Read Also: വീട്ടില്‍ ചാരായം വാറ്റുന്നതിനിടെ യുവാവ് എക്സൈസ് പിടിയിൽ
മറ്റാര്‍ക്കും ചെയ്യാനാകാത്ത പലതും ചെയ്യാന്‍ സാധിക്കുന്ന രാജ്യമായി ഇന്ന് ഇന്ത്യ മാറിയിരിക്കുന്നു. ലോകത്തിന് ഇന്ത്യയോടുള്ള കാഴ്ചപ്പാടില്‍ വലിയ മാറ്റമാണ് വന്നിരിക്കുന്നതെന്നും ജയശങ്കര്‍ പറഞ്ഞു. വിദേശകാര്യ മന്ത്രിയായി ചുമതലയേറ്റ ശേഷമുള്ള ജയശങ്കറിന്റെ ആദ്യ സൗദി സന്ദര്‍ശനമാണ് ഇത്. ത്രിദിന സൗദി സന്ദര്‍ശനത്തിനിടെ അദ്ദേഹം സൗദി അറേബ്യയിലെ വിവിധ നേതാക്കളുമായി കൂടിക്കാഴ്ച നടത്തി.
Post Your Comments