ചവറ: ദേശീയ പാതയില്‍ ഓട്ടോ സ്കൂട്ടറിലിടിച്ച് വീട്ടമ്മ മരിച്ചു. ചവറ തെക്കുംഭാഗം നടുവത്ത് ചേരി രഞ്ചു ഭവനത്തില്‍ രഞ്ചന്റെ ഭാര്യ ഷൈനിയാണ് (48) മരിച്ചത്.
നീണ്ടകര വേട്ടുതറ സെന്റ് ആഗ്നസ് സ്കൂളിന് മുന്നില്‍ ഇന്നലെ ഉച്ചയ്ക്ക് 12 നായിരുന്നു അപകടം നടന്നത്. ഓണാഘോഷവുമായി ബന്ധപ്പെട്ട് ഭര്‍ത്താവിനൊപ്പം ബൈക്കില്‍ ശക്തികുളങ്ങരയിലെ ബന്ധുവീട്ടിലേക്ക് പോകുന്നതിനിടയില്‍ അതേ ദിശയിലൂടെ പോവുകയായിരുന്ന ഓട്ടോ സ്കൂട്ടറില്‍ ഇടിച്ചതിനെ തുടര്‍ന്ന്, സ്കൂട്ടര്‍ മറിഞ്ഞ് ഷൈനി റോഡിലേക്ക് വീഴുകയായിരുന്നു.
പരിക്കേറ്റ ഷൈനിയെ ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടു പോകും വഴി മരിക്കുകയായിരുന്നു. അപകടത്തിൽ ഭര്‍ത്താവ് രഞ്ചനും പരിക്കേറ്റു. മൃതദേഹം പൊലീസ് നടപടികൾക്ക് ശേഷം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. സംസ്കാരം പിന്നീട് നടക്കും. മക്കള്‍ : രഞ്ചു, സഞ്ചു.
Post Your Comments