ThiruvananthapuramLatest NewsKeralaNattuvarthaNews

വിവാദ ബസ് കാത്തിരിപ്പ് കേന്ദ്രം പൊളിക്കും: ലിം​ഗ സമത്വ ബസ് കാത്തിരിപ്പ് കേന്ദ്രം വരുമെന്ന് മേയർ ആര്യ

തിരുവനന്തപുരം: എഞ്ചിനീയറിങ് കോളേജിന് സമീപത്തെ വിവാദമായ ബസ് കാത്തിരിപ്പ് കേന്ദ്രം നവീകരിച്ച സ്ഥലത്തെ റെസിഡന്റ് അസോസിയേഷനെതിരെ മേയർ ആര്യ രാജേന്ദ്രൻ. ശ്രീ കൃഷ്ണ ന​ഗർ റെസിഡന്റ് അസോസിയേഷനാണ് മേയർ ആര്യ രാജേന്ദ്രൻ പൊളിക്കുമെന്ന് ഉറപ്പുനൽ‌കിയിരുന്ന ബസ് കാത്തിരിപ്പു കേന്ദ്രം മോടി പിടിപ്പിച്ചത്. ഇക്കാര്യം ശ്രദ്ധയിൽ പെട്ട മേയർ വിശദീകരണവുമായി രംഗത്തെത്തി. ബസ് കാത്തിരിപ്പ് കേന്ദ്രം പൊളിക്കാൻ ഉടൻ ഉത്തരവിറക്കും. പകരം ലിം​ഗ സമത്വ ബസ് കാത്തിരിപ്പ് കേന്ദ്രം നിർമ്മിക്കുമെന്ന് മേയർ പറയുന്നു. ഇതിന്റെ നിർമ്മാണം പി.പി.പി മോഡലിലായിരിക്കുമെന്നും ഡിസൈൻ പൂർത്തിയായെന്നും മേയർ അറിയിച്ചു.

ശ്രീ കൃഷ്ണ ന​ഗർ റെസിഡന്റ് അസോസിയേഷൻ നവീകരിച്ച ബസ് കാത്തിരിപ്പ് കേന്ദ്രത്തിൽ ‘ബസ് കാത്തിരിപ്പ് കേന്ദ്രം മാത്രം’ എന്ന് എഴുതിയിട്ടുണ്ട്. ആൺകുട്ടികളും പെൺകുട്ടികളും ഒരുമിച്ച് ഇരിക്കുന്നു എന്ന് പറഞ്ഞ് ഇരിപ്പിടങ്ങൾ മുറിച്ച് മാറ്റിയിരുന്നു. ഇതിനെ തുടർന്ന് തിരുവനന്തപുരം കോളോജ് ഓഫ് എഞ്ചിനീയറിങ് വിദ്യാർത്ഥികൾ ബസ് കാത്തിരിപ്പ് കേന്ദ്രത്തിൽ ഒരുമിച്ചിരിക്കുന്ന ഫോട്ടോ സാമൂഹിക മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തത് ശ്രദ്ധ നേടിയിരുന്നു. അടുത്തിരിക്കാനല്ലേ വിലക്കുളളൂ, മടിയിൽ ഇരിക്കാലോ എന്ന ക്യാപ്ഷനോട് കൂടിയാണ് വിദ്യാർത്ഥികൾ ഫോട്ടോ പോസ്റ്റ് ചെയ്തത്.

യുവജന സംഘടനകളടക്കം നിരവധിയാളുകൾ വിദ്യാർത്ഥികൾക്ക് പിന്തുണയുമായി രം​ഗത്തു വരികയും ചെയ്തു. പ്രശ്നം വിവാദമായതോടെ മേയർ ഇടപെടുകയായിരുന്നു. ഇടത് നേതാക്കൾ പലരും വിദ്യാര്ത്ഥികള്ക്ക് പിന്തുണയുമായി എത്തിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button