ന്യൂഡൽഹി: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി കന്യാകുമാരി മുതൽ കാശ്മീർ വരെ നടത്തുന്ന ഭാരത് ജോഡോ യാത്രയ്ക്കായി ധരിച്ച ടിഷർട്ടിന്റെ വിലയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ച. 41,000 രൂപയാണ് ബർബറി എന്ന കമ്പനിയുടെ ഈ ടി-ഷർട്ടിന്റെ വിലയെന്നു ബിജെപി. ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിൽ വന്ന പോസ്റ്റിൽ പറയുന്നു.
read also: ബി.ജെ.പി നേതൃത്വത്തില്‍ അഴിച്ചുപണി: കേരളത്തിന്റെ ചുമതല പ്രകാശ് ജാവദേക്കറിന്
‘ഭാരത്, ദേഖോ’ എന്ന ക്യാപ്ഷ്യനോടെയാണ് രാഹുൽ ഗാന്ധി ടി ഷർട്ട് ധരിച്ചു നിൽക്കുന്ന ചിത്രം ട്വിറ്ററില്‍ ബിജെപി പങ്കുവച്ചിരിക്കുന്നത്. 41,257 രൂപയാണ് ഈ ഷർട്ടിനു ഉള്ളതെന്നും ചിത്രത്തിൽ പറയുന്നു
ഭാരത് ജോഡോ യാത്രയ്ക്കു ജനങ്ങളുടെ ഇടയിൽ ലഭിക്കുന്ന സ്വീകാര്യതയെ പേടിയാണോയെന്ന് ബിജെപിയുടെ കുറിപ്പ് പങ്കുവച്ച് കോൺഗ്രസ് ഔദ്യോഗിക ട്വിറ്റർ ഹാൻഡിലിലൂടെ ചോദിച്ചു
Post Your Comments