തിരുവനന്തപുരം: എകെജി സെന്റര്‍ ആക്രമിച്ചയാളെ തിരിച്ചറിഞ്ഞതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു. പ്രതിപക്ഷ യുവജന സംഘടനയുടെ നേതാവാണ് ആക്രമണത്തിന്റെ സൂത്രധാരനെന്നാണ് പൊലീസ് പറയുന്നത്. ഇയാള്‍ വിദേശത്തേക്ക് കടന്നതായും റിപ്പോര്‍ട്ടുകളുണ്ട്. മുഖ്യമന്ത്രി പിണറായി വിജയനെതിരെ പ്രതിഷേധമുണ്ടായ വിമാനത്തിലും ഇയാള്‍ ഉണ്ടായിരുന്നുവെന്നാണ് വിവരം. ആക്രമണം നടത്താന്‍ വാഹനം എത്തിച്ചത് ഇയാളാണെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ അറിയിച്ചു.
Read Also: പോപുലർ ഫ്രണ്ടിന്റെ ജനകീയ മുന്നേറ്റത്തെ സംഘപരിവാർ ഭയപ്പെടുന്നുവെന്ന് എ അബ്ദുൽ സത്താർ
ഇക്കഴിഞ്ഞ ജൂണ്‍ 30ന് രാത്രി 11.35 ഓടെയായിരുന്നു സംഭവം. സ്‌കൂട്ടറിലെത്തിയ ഒരാള്‍ എകെജി സെന്ററിന് താഴെയുള്ള പ്രവേശനകവാടത്തിന് മുന്നിലെ ഭിത്തിയിലേക്ക് സ്ഫോടക വസ്തു എറിയുകയായിരുന്നു. ഉഗ്രശബ്ദം കേട്ട് പ്രധാന ഗേറ്റിലുണ്ടായിരുന്ന പൊലീസുകാര്‍ ഓടിയെത്തിയെങ്കിലും അക്രമി ബൈക്കില്‍ രക്ഷപ്പെടുകയും ചെയ്തു. സ്‌ഫോടക വസ്തു എറിഞ്ഞ സംഭവത്തില്‍ പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയെങ്കിലും പ്രതിയെ കുറിച്ച് സൂചനകള്‍ ലഭിക്കാതിരുന്നത് വ്യാപക വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് സംശയമുള്ള നിരവധി പേരെ പൊലീസ് ചോദ്യം ചെയ്തിരുന്നെങ്കിലും യഥാര്‍ത്ഥ പ്രതിയിലേയ്ക്ക് പൊലീസ് എത്തിയിരുന്നില്ല.
Post Your Comments