ദോഹ: ഖത്തറിലേക്ക് 20 പുതിയ സർവ്വീസുകൾ പ്രഖ്യാപിച്ച് എയർ ഇന്ത്യ. ഒക്ടോബർ 30 മുതൽ 3 ഇന്ത്യൻ നഗരങ്ങളിൽ നിന്ന് ഖത്തറിലേക്ക് 20 പുതിയ പ്രതിവാര സർവ്വീസുകളാണ് പ്രഖ്യാപിച്ചത്. മുംബൈ, ഹൈദരാബാദ്, ചെന്നൈ എന്നീ നഗരങ്ങളിൽ നിന്നാണ് സർവ്വീസുകൾ. മുംബൈ 13, ഹൈദരാബാദ് 4, ചെന്നൈ 3 എന്നിങ്ങനെയാണ് സർവ്വീസുകൾ നടത്തുന്നത്.
Read Also: ‘യേശു ദൈവമാണോ? അതോ ദൈവത്തിന്റെ അവതാരമാണോ?’: പുരോഹിതന്റെ അടുക്കല്‍ സംശയവുമായി രാഹുല്‍ ഗാന്ധി – വീഡിയോ
ഡൽഹിയിൽ നിന്ന് ദോഹയിലേക്കുള്ള നിലവിലെ സർവ്വീസുകൾക്ക് പുറമെയാണ് പുതിയ സർവ്വീസുകൾ ആരംഭിക്കുന്നത്. കഴിഞ്ഞ ദിവസം ഒക്ടോബർ 30 മുതൽ ഹൈദരാബാദിൽ നിന്ന് ദോഹയിലേയ്ക്ക് ഇൻഡിഗോയും പുതിയ സർവ്വീസ് പ്രഖ്യാപിച്ചിരുന്നു. ഖത്തറിൽ നടക്കുന്ന ഫിഫ ലോകകപ്പ് മുൻനിർത്തിയാണ് പുതിയ സർവ്വീസുകൾ തുടങ്ങുന്നത്.
Read Also: ചിത്രത്തിലെ സുപ്രധാന രംഗങ്ങൾ മുറിച്ചു മാറ്റി: സെൻസർ ബോർഡിനെതിരെ ഹൈക്കോടതിയെ സമീപിക്കാൻ രാമസിംഹൻ
Post Your Comments