കന്യാകുമാരി: 150 ദിവസം നീണ്ടുനിൽക്കുന്ന ഭാരത് ജോഡോ യാത്രയുടെ ഭാഗമായി ശനിയാഴ്ച തമിഴ്‌നാട്ടിലെ കന്യാകുമാരിയിലെത്തിയ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി വിവാദ കത്തോലിക്കാ പുരോഹിതൻ ജോർജ്ജ് പൊന്നയ്യയുമായി കൂടിക്കാഴ്ച നടത്തി. മുൻകാലങ്ങളിൽ പ്രകോപനപരമായ പല പ്രസ്താവനകളും നടത്തിയ ചരിത്രമാണ് പൊന്നയ്യയ്ക്കുള്ളത്. പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ, ഡിഎംകെ മന്ത്രി എന്നിവർക്കെതിരെ ‘വിദ്വേഷ പ്രസംഗം’ നടത്തിയെന്നാരോപിച്ച് 2021 ജൂലൈയിൽ മധുരയിലെ കള്ളിക്കുടിയിൽ നിന്ന് പൊന്നയ്യയെ അറസ്റ്റ് ചെയ്തിരുന്നു.
വിവാദ പാസ്റ്റർ ജോർജ് പൊന്നയ്യയുമായി രാഹുൽ ഗാന്ധി നടത്തിയ സംഭാഷണം ഇങ്ങനെ:
രാഹുൽ ഗാന്ധി: യേശു ആരാണ്?
ജോർജ്ജ് പൊന്നയ്യ: യേശു പിതാവിന്റെ വെളിപാടാണ്
രാഹുൽ ഗാന്ധി: അപ്പോൾ അദ്ദേഹം ദൈവമാണോ? അതോ അല്ലേ?
ജോർജ് പൊന്നയ്യ: അവൻ ദൈവമാണ്. അവൻ ദൈവപുത്രനാണ്
രാഹുൽ ഗാന്ധി: യേശുവും ദൈവമാണ്. അപ്പോൾ യേശുക്രിസ്തു ദൈവത്തിന്റെ ഒരു രൂപമാണോ…?
ജോർജ് പൊന്നയ്യ: അവൻ ഒരു യഥാർത്ഥ ദൈവമാണ്. അവൻ ഒരു യഥാർത്ഥ ദൈവത്തെപ്പോലെയാണ്. ദൈവമെന്ന സത്യത്തെ വെളിപ്പെടുത്തുന്നവനാണ് അവൻ.
ജോർജ് പൊന്നയ്യ കോൺഗ്രസിന്റെ ഭാരത് ജോഡോയുടെ പോസ്റ്റർ ബോയ് ആണെന്ന് ബി.ജെ.പി പരിഹസിച്ചു. വിവാദ കത്തോലിക്കാ പുരോഹിതനൊപ്പം രാഹുൽ ഗാന്ധി നിൽക്കുന്ന വീഡിയോ വൈറലായതോടെ കോൺഗ്രസിനെയും രാഹുൽ ഗാന്ധിയെയും വിമർശിച്ച് ബി.ജെ.പി രംഗത്തെത്തി. തന്റെ പദയാത്രയെ ‘നഫ്രത് ജോഡോ അഭിയാൻ’, ‘ഭാരത് ടോഡോ യാത്ര’ എന്നിങ്ങനെ വിശേഷിപ്പിച്ച് ഹിന്ദു വിരുദ്ധ അജണ്ട പ്രചരിപ്പിക്കുകയാണ് രാഹുൽ ചെയ്യുന്നതെന്ന് ഇവർ ആരോപിച്ചു.
George Ponnaiah who met Rahul Gandhi says “Jesus is the only God unlike Shakti (& other Gods) “
This man was arrested for his Hindu hatred earlier – he also said
“I wear shoes because impurities of Bharat Mata should not contaminate us.”Bharat Jodo with Bharat Todo icons? pic.twitter.com/QECJr9ibwb
— Shehzad Jai Hind (@Shehzad_Ind) September 10, 2022
Post Your Comments