ടൗണ്‍സ്വില്ലെ: ഓസ്ട്രേലിയന്‍ ഏകദിന ടീം നായകന്‍ ആരോണ്‍ ഫിഞ്ച് ഏകദിന ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു. മോശം ഫോമില്‍ കളിക്കുന്ന ഫിഞ്ച് ഏകദിനം മതിയാക്കുകയാണെന്ന് കഴിഞ്ഞ ദിവസം ക്രിക്കറ്റ് ഓസ്ട്രേലിയ അറിയിച്ചു. ന്യൂസിലന്‍ഡിനെതിരെ നടന്നുകൊണ്ടിരിക്കുന്ന ഏകദിന പരമ്പരയിലെ അവസാന മത്സരം ഇന്ന് നടക്കാനിരിക്കെയാണ് ഫിഞ്ച് തീരുമാനം ബോർഡിനെ അറിയിച്ചത്.
അതേസമയം, ടി20 ക്രിക്കറ്റില്‍ ഫിഞ്ച് തുടരുമെന്നും വരുന്ന ടി20 ലോകകപ്പില്‍ ടീമിനെ നയിക്കുന്നത് ഫിഞ്ചാനിന്നും ബോർഡ് അറിയിച്ചു. നേരത്തെയും ഫിഞ്ച് വിരമിക്കുന്നതിനെ കുറിച്ച് സംസാരിച്ചിട്ടുണ്ട്. ജൂലൈയിലാണ് ഫിഞ്ച് ഇക്കാര്യം സൂചിപ്പിച്ചത്. ടെസ്റ്റ് ക്യാപ്റ്റനായ പാറ്റ് കമ്മിന്‍സാണ് ടീമിന്റെ വൈസ് ക്യാപ്റ്റന്‍. എന്നാല്‍, നായകസ്ഥാനം ഏറ്റെടുക്കാൻ താല്‍പര്യമില്ലെന്ന് കമ്മിന്‍സ് നേരത്തെ അറിയിച്ചു.
‘ടി20 ലോകകപ്പോടെ ഞാനടക്കമുള്ള ചില താരങ്ങള്‍ ടി20 ക്രിക്കറ്റില്‍ നിന്ന് വിരമിക്കും. മിക്കവരും 30തിന്റെ മധ്യത്തിലാണ്. ഇതില്‍ വാര്‍ണര്‍ക്ക് ഇനിയും ഒരുപാട് കാലം കളിക്കാന്‍ കഴിയുമെന്നാണ് വിശ്വാസം’ ഫിഞ്ച് പറഞ്ഞു.
Read Also:- പല്ലുപുളിപ്പ് വഷളാകാന്‍ സാധ്യതയുള്ള ചില ഭക്ഷണങ്ങൾ!
ഓസ്‌ട്രേലിയക്ക് വേണ്ടി 145 ഏകദിനങ്ങളില്‍ കളിച്ച ഫിഞ്ച് 54 മത്സരങ്ങളില്‍ ടീമിനെ നയിച്ചു. 2013ലാണ് ഫിഞ്ച് ആദ്യമായി ഓസ്‌ട്രേലിയന്‍ ഏകദിന ടീമിന് വേണ്ടി കളിക്കുന്നത്. 39.13 ശരാശരിയിൽ 5041 റണ്‍സാണ് താരത്തിന്റെ സമ്പാദ്യം. ഇതില്‍ 17 സെഞ്ചുറിയും 30 അര്‍ധ സെഞ്ചുറികളും ഉള്‍പ്പെടും. 2011ലാണ് ഫിഞ്ച് ടി20 കരിയര്‍ ആരംഭിക്കുന്നത്. 2021ല്‍ ഫിഞ്ചിന് കീഴില്‍ ടി20 ലോകകപ്പ് നേടാനും ഓസീസിനായി.
Post Your Comments