ErnakulamNattuvarthaLatest NewsKeralaNews

കൊച്ചിയിൽ യുവാവിനെ കുത്തിക്കൊലപ്പെടുത്തി: ഒരു മാസത്തിനിടെ ആറ് കൊലപാതകം

കൊച്ചി: കൊച്ചിയിൽ വീണ്ടും കൊലപാതകം. തമ്മനം സ്വദേശി സജിൻ സഹീർ ആണ് കൊല്ലപ്പെട്ടത്. പുലർച്ചെ കലൂർ ലിസി ആശുപത്രിക്ക് സമീപമാണ് സംഭവം നടന്നത്. ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷപ്പെടുത്താൻ സാധിച്ചില്ല. പണമിടപാട് സംബന്ധിച്ച തർക്കമാണ് കൊലയ്ക്കു കാരണമെന്നാണ് പ്രാഥമിക വിവരം.

പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. ഒരു മാസത്തിനിടെ കൊച്ചിയിൽ നടക്കുന്ന ആറാമത്തെ കൊലപാതകമാണിത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button