ന്യൂഡല്‍ഹി: രാജ്യത്തുടനീളം 3,500 കിലോ മീറ്റര്‍ ഭാരത് ജോഡോ യാത്രയിൽ 119 ഓളം കോൺഗ്രസ് പ്രവർത്തകർ ആണ് പങ്കെടുക്കുന്നത്. 60 ഓളം കണ്ടെയ്‌നറുകളിലാണ് നേതാക്കളുടെ യാത്ര. ഇതിൽ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയും കണ്ടെയ്നറിൽ തന്നെയാണ് താമസം. എന്നാൽ, രാഹുൽ ഗാന്ധിക്ക് മാത്രം സ്‌പെഷ്യൽ കണ്ടെയ്‌നർ ആണുള്ളതെന്ന് റിപ്പോർട്ട്. ചില കണ്ടെയിനറുകളില്‍ ഉറങ്ങാനുള്ള കിടക്ക, ശൗചാലയം, എയര്‍കണ്ടീഷനര്‍ സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്.
ബാക്കിയുള്ള കണ്ടെയ്‌നറുകള്‍ എല്ലാം രണ്ട് മുതല്‍ 12 ബെഡുകള്‍ ഉള്ളതാണ്. എല്ലാ കണ്ടെയ്നറിലും ശുചിമുറികൾ ഇല്ല. രാത്രിയിൽ സഞ്ചാരമില്ല. ഭക്ഷണം കഴിക്കുന്നതിനോ മീറ്റിങ് കൂടുന്നതിനോ ഉള്ള സൗകര്യം കണ്ടെയ്നറുകളിൽ ഇല്ല. ടി.വിയോ ഫാനോ ഇല്ല. 3,570 കിലോമീറ്ററും നടക്കുന്നവരാണ് നേതാക്കളെന്നും, ഉറങ്ങാൻ വേണ്ടി മാത്രമാകും കണ്ടെയ്നറിൽ പ്രവേശിക്കുക എന്നുമാണ് കോൺഗ്രസ് നേതൃത്വം പറയുന്നത്. കണ്ടെയ്‌നറുകള്‍ തീവണ്ടിയിലെ സ്ലീപ്പര്‍ കംമ്പാര്‍ട്ടുമെന്റുകള്‍ പോലെയാണെന്ന് കോണ്‍ഗ്രസ് പാര്‍ട്ടി നേതാവും ഭാരത് ജോഡോ യാത്രയ്ക്ക് നേതൃത്വം വഹിക്കുന്ന ദ്വിഗ്‌വിജയ് സിംഗ് പറഞ്ഞു. രാഹുലിന് ഒപ്പമുള്ള സ്ഥിരം യാത്രക്കാരും കണ്ടെയ്നറുകളിലാണ് താമസിക്കുക.
2024 ലോക്സഭാ തെരഞ്ഞെടുപ്പില്‍ രണ്ടാം എന്‍.ഡി.എ സര്‍ക്കാരിനെ താഴെയിറക്കുകയെന്ന ലക്ഷ്യത്തോടെയോടെയാണ് കോൺഗ്രസ് കന്യാകുമാരി മുതല്‍ കശ്മീര്‍ വരെ 150 ദിവസം നീളുന്ന യാത്ര ആരംഭിച്ചത്. മാര്‍ച്ചിന്റെ ആദ്യ ദിനമായ വ്യാഴാഴ്ച ഒറ്റ ഇടവേളയെടുത്ത് 23 കിലോമീറ്ററാണ് യാത്രികര്‍ നടന്നത്. രാവിലെ 7 മുതല്‍ 10 വരേയും വൈകിട്ട് 4 മുതല്‍ 7.30 വരേയുമാണ് രാഹുല്‍ ഗാന്ധിയും സംഘവും പദയാത്ര നടത്തുന്നത്. ദിവസം 25 കിലോമീറ്റര്‍ നടക്കും. 12 സംസ്ഥാനങ്ങളിലും 2 കേന്ദ്രഭരണ പ്രദേശങ്ങളിലുമാണ് യാത്ര.
Post Your Comments