ThiruvananthapuramNattuvarthaLatest NewsKeralaNews

കാ​റും ബൈ​ക്കും കൂ​ട്ടി​യി​ടി​ച്ച് അപകടം : ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

കാ​രേ​റ്റ് ക്രി​സ്ത്യ​ൻ പ​ള്ളി​ക്ക് സ​മീ​പം വി​ള​യി​ൽ വീ​ട്ടി​ൽ ദാ​സി​ന്‍റെ മ​ക​ൻ അ​ഖി​ൽ ( 24, കു​ഞ്ഞു​മോ​ൻ ) ആ​ണ് മ​രി​ച്ച​ത്

വെ​ഞ്ഞാ​റ​മൂ​ട്: കാ​റും ബൈ​ക്കും കൂ​ട്ടി​യി​ടി​ച്ചുണ്ടായ അപകടത്തിൽ ബൈ​ക്ക് യാ​ത്രക്കാരൻ മ​രി​ച്ചു. ഒ​രാ​ൾ​ക്ക് ഗു​രു​ത​ര ​പ​രി​ക്കേൽക്കുകയും ചെയ്തു. കാ​രേ​റ്റ് ക്രി​സ്ത്യ​ൻ പ​ള്ളി​ക്ക് സ​മീ​പം വി​ള​യി​ൽ വീ​ട്ടി​ൽ ദാ​സി​ന്‍റെ മ​ക​ൻ അ​ഖി​ൽ ( 24, കു​ഞ്ഞു​മോ​ൻ ) ആ​ണ് മ​രി​ച്ച​ത്. ബൈ​ക്ക് യാ​ത്ര​ക്കാരനാ​യ കു​റ്റി​മൂ​ട് സ്വ​ദേ​ശി മെ​ൽ​വി​ൻ(23) ആ​ണ് പ​രി​ക്കേ​റ്റ​ത്.

ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി 10.30 ഓ​ടെ സം​സ്ഥാ​ന പാ​ത​യി​ൽ കീ​ഴാ​യി​ക്കോ​ണം പെ​ട്രോ​ൾ പ​മ്പി​ന് സ​മീ​പ​ത്താ​യി​രു​ന്നു അ​പ​ക​ടം നടന്നത്. കാ​രേ​റ്റ് ഭാ​ഗ​ത്തു നി​ന്നും വെ​ഞ്ഞാ​റ​മൂ​ട് ഭാ​ഗ​ത്തേ​യ്ക്ക് വ​രിക​യാ​യി​രു​ന്ന ബൈ​ക്കും എ​തി​ർ ദി​ശ​യി​ൽ നി​ന്നും വ​രിക​യാ​യി​രു​ന്ന ക​ട​യ്ക്ക​ൽ സ്വ​ദേ​ശി അ​ൻ​സാ​രി ഓ​ടി​ച്ചി​രു​ന്ന കാ​റും ത​മ്മി​ൽ കൂ​ട്ടി​യി​ടി​ച്ചാ​യി​രു​ന്നു അ​പ​ക​ടം.

Read Also : പിഎം ശ്രീ പദ്ധതിയ്ക്ക് അംഗീകാരം നൽകി കേന്ദ്രമന്ത്രിസഭ

ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ റോ​ഡി​ലേ​യ്ക്ക് തെ​റി​ച്ചു വീ​ണ ഇ​രു​വ​രെ​യും നാ​ട്ടു​കാ​ർ വെ​ഞ്ഞാ​റ​മൂ​ട് ശ്രീ​ഗോ​കു​ലം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും അ​ഖി​ലി​ന്‍റെ ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. മൃതദേഹം പൊലീസ് നടപടികൾക്ക് ശേഷം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

shortlink

Related Articles

Post Your Comments

Related Articles


Back to top button