ചെന്നൈ: കോയമ്പത്തൂര്‍ മുന്‍സിപ്പല്‍ കോര്‍പ്പറേഷന്റെ നേതൃത്വത്തിൽ നിർമ്മിച്ച പബ്ലിക്ക് ടോയ്‌ലറ്റിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയകളിൽ വൈരാൾക്കാകുന്നു. ഒരു ശുചിമുറിയില്‍ രണ്ടു ടോയ്‌ലറ്റ് നിര്‍മ്മിച്ച് അമളി പറ്റിയിരിക്കുകയാണ് കോര്പ്പറേഷന്. കോയമ്പത്തൂര്‍ മുനിസിപ്പല്‍ കോര്‍പ്പറേഷന്റെ പേരില്‍ അമ്മന്‍കുളം ഏരിയയില്‍ നിര്‍മിച്ച കമ്യൂണിറ്റി ടോയ്ലറ്റ് കോംപ്ലക്സിലാണ് ഒരു ശുചിമുറിയില്‍ തന്നെ രണ്ടു ടോയ്‌ലറ്റ് നിര്‍മ്മിച്ചത്.
ഇതിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഒരു ശൗചാലയത്തില്‍ രണ്ടുപേര്‍ക്ക് ഒരുമിച്ച് ഇരിക്കാൻ പാകത്തിനാണ് ടോയ്‌ലറ്റ് നിർമ്മിച്ചിരിക്കുന്നത്. ഒരുമിച്ച് അടുത്തിരുന്ന ഉപയോഗിക്കാന്‍ കഴിയുന്ന തരത്തിലായിരുന്നു ടോയ്‌ലറ്റ് നിര്‍മ്മാണം. കുട്ടികള്‍ക്കായി നിര്‍മിച്ചതാണെങ്കിലും വാതിലുകളില്ലാതെ നിര്‍മിച്ചതിനാല്‍ ആരും ഉപയോഗിച്ചിട്ടില്ലെന്ന് നാട്ടുകാര്‍ പറഞ്ഞു.
കോയമ്പത്തൂര്‍ കോര്‍പറേഷനിലെ ഉദ്യോഗസ്ഥരും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തിയ കരാറുകാരും അനാസ്ഥ കാണിച്ചെന്നാരോപിച്ച് കടുത്ത വിമർശനമാണ് ഉയരുന്നത്. കോര്‍പ്പറേഷന്റെ ഫണ്ട് വെറുതെ പാഴായി പോകുന്നയതായും വിമര്‍ശനം ഉയരുന്നുണ്ട്. മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ ഈ ടോയ്ലറ്റ് നിര്‍മ്മിച്ചിട്ട് വര്‍ഷങ്ങളായെങ്കിലും ഇപ്പോഴാണ് ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തതും ചര്‍ച്ചകള്‍ക്ക് വഴിവെച്ചതും.
Post Your Comments