ന്യൂഡൽഹി: ഇന്ത്യാ ഗേറ്റിൽ കർത്തവ്യപഥ് ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. പദ്ധതിയുടെ ഭാഗമായി പ്രവർത്തിച്ച തൊഴിലാളികളുമായി പ്രധാനമന്ത്രി ആശയവിനിമയം നടത്തുകയും ചെയ്തു. സെൻട്രൽ വിസ്ത അവന്യുവിൽ സജ്ജീകരിച്ചിരുന്ന പ്രദർശനം പ്രധാനമന്ത്രി കാണുകയും ചെയ്തു.
ഇന്ത്യാ ഗേറ്റിന് സമീപം പണി കഴിപ്പിച്ച നേതാജി സുഭാഷ് ചന്ദ്രബോസിന്റെ കൂറ്റൻ പ്രതിമയുടെ ഉദ്ഘാടനവും അദ്ദേഹം നിർവ്വഹിച്ചു. 28 അടി ഉയരമുള്ള പ്രതിമയാണ് പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിച്ചത്. പൊതുഗതാഗതത്തിന് വലിയ തോതിൽ തടസ്സം സൃഷ്ടിക്കാതെ റിപ്പബ്ലിക് ദിന പരേഡ് ഉൾപ്പെടെ ഉള്ളവ നടത്താൻ കർത്തവ്യപഥിൽ സാധിക്കും. രാജ്യത്തിന്റെ ശിൽപ്പകലാ പാരമ്പര്യത്തിന്റെ മികച്ച ഉദാഹരണമായിരിക്കും ഇതെന്നാണ് പ്രധാനമന്ത്രിയുടെ ഓഫീസ് വിശദമാക്കിയത്.
അതേസമയം, കൊളോണിയൽ ഭൂതകാലത്തിന്റെ ശേഷിപ്പുകളോട് വിടപറയുന്നതിന്റെ ഭാഗമായാണ് രാജ്പഥ്, കർത്തവ്യപഥ് ആയി മാറിയിരിക്കുന്നത് എന്ന് പ്രധാനമന്ത്രി നേരത്തേ വ്യക്തമാക്കിയിരുന്നു. പൊതു ശൗചാലയങ്ങൾ, കുടിവെള്ളം, ഇരിപ്പിടങ്ങൾ, നവീകരിച്ച പാർക്കിംഗ് സംവിധാനം എന്നിവ ഉൾപ്പെടെയുള്ള ഭാഗമാണ് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തിരിക്കുന്നത്.
Post Your Comments