CricketLatest NewsNewsSports

ഏഷ്യാ കപ്പ് സൂപ്പർ ഫോറിൽ അഫ്ഗാനിസ്ഥാനെ തകർത്ത് പാകിസ്ഥാന്‍ ഫൈനലിൽ: ഇന്ത്യ പുറത്ത്

ദുബായ്: ഏഷ്യാ കപ്പ് സൂപ്പർ ഫോറിൽ അഫ്ഗാനിസ്ഥാനെ കീഴടക്കി പാകിസ്ഥാന്‍ ഫൈനലിൽ. ഇതോടെ, ഇന്ത്യ ഏഷ്യാ കപ്പ് ക്രിക്കറ്റില്‍ നിന്നും പുറത്തായി. അവസാന ഓവര്‍ വരെ നീണ്ട ആവേശ മത്സരത്തില്‍ നസീം ഷാ നേടിയ ഇരട്ട സിക്സറാണ് പാകിസ്ഥാനെ ഫൈനലിലേക്ക് നയിച്ചത്. ഫസൽഹഖ് ഫാറൂഖി എറിഞ്ഞ അവസാന ഓവറിൽ അവസാന വിക്കറ്റ് ബാക്കിനിൽക്കെ വിജയത്തിലേക്ക് വേണ്ടിയിരുന്ന 11 റൺസ്.

ആദ്യ രണ്ടു പന്തുകളിൽ സിക്സറുകൾ നേടി നസീം ഷാ പാകിസ്ഥാന് ജയം സമ്മാനിച്ചു.ഫൈനലിൽ ശ്രീലങ്കയാണ് പാകിസ്ഥാന്റെ എതിരാളികൾ. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ അഫ്ഗാൻ നിശ്ചിത 20 ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിൽ 129 റൺസ് നേടി. ചെറിയ വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ പാകിസ്ഥാനെ അഫ്ഗാൻ ബോളർമാർ അവരുടെ വിജയം അവസാന ഓവര്‍ വരെ എത്തിച്ചു. നസീം ഷായുടെ അവസാന ഓവറിലെ ഇരട്ട സിക്സർ വേണ്ടി വന്നു പാകിസ്ഥാന് ഫൈനൽ ബർത്തുറപ്പിക്കാൻ.

26 പന്തിൽ ഒരു ഫോറും മൂന്നു സിക്സും സഹിതം 36 റൺസെടുത്ത ഷതാബ് ഖാനാണ് പാകിസ്ഥാന്റെ ടോപ് സ്കോറർ. 33 പന്തിൽ രണ്ടു ഫോറുകളോടെ 30 റൺസെടുത്ത ഇഫ്തിഖർ അഹമ്മദും മികച്ച പ്രകടനം കാഴ്ചവെച്ചു. ക്യാപ്റ്റൻ ബാബർ അസം പൂജ്യനായി മടങ്ങി. അഫ്ഗാനിസ്ഥാനായി ഫരീദ് അഹമ്മദ് മാലിക് നാല് ഓവറിൽ 31 റൺസ് വഴങ്ങി മൂന്നു വിക്കറ്റെടുത്തു. ഫസൽഹഖ് ഫാറൂഖി 3.2 ഓവറിൽ 31 റൺസ് വഴങ്ങി മൂന്നു വിക്കറ്റ് സ്വന്തമാക്കി. റാഷിദ് ഖാൻ രണ്ടു വിക്കറ്റെടുത്തു.

Read Also:- വിവോ വൈ75 എസ് 5ജി: ചൈനീസ് വിപണിയിൽ അവതരിപ്പിച്ചു

നേരത്തെ, ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ അഫ്ഗാന് വേണ്ടി 37 പന്തിൽ രണ്ടു ഫോറും ഒരു സിക്സും ഉൾപ്പെടെ 35 റൺസെടുത്ത ഇബ്രാഹിം സദ്രാനാണ് ടോപ് സ്കോറർ. പാകിസ്ഥാനായി ഹാരിസ് റൗഫ് നാല് ഓവറിൽ 26 റൺസ് വഴങ്ങി രണ്ടു വിക്കറ്റ് വീഴ്ത്തി. നസീം ഷാ, മുഹമ്മദ് ഹസ്നയ്ൻ, നവാസ്, ഷതാബ് ഖാൻ എന്നിവർക്ക് ഓരോ വിക്കറ്റ് നേടി.

shortlink

Related Articles

Post Your Comments

Related Articles


Back to top button