
സമീപകാലത്ത് പല ഓണസങ്കല്പങ്ങളും പൊളിച്ചെഴുതുന്ന ചിത്രങ്ങളും ആനിമേഷൻ വീഡിയോകളും ഇറങ്ങിയിരുന്നു. വെളുത്ത മാവേലി സങ്കൽപ്പത്തെ മാറ്റി കറുത്ത ബലിഷ്ഠമായ ശരീരമുള്ള മാവേലിയെ കൊണ്ടുവന്ന ന്യൂജെൻ ഛായാചിത്രങ്ങൾ അതിലൊന്നാണ്. ഇത്തവണത്തെ ഓണത്തിന് ഇറങ്ങിയ ആനിമേഷൻ വീഡിയോ ഇതുവരെ ഉള്ള ഓണ ഐതീഹ്യങ്ങളെ വരെ സാങ്കല്പികമാക്കുന്ന തരത്തിലുള്ളതായിരുന്നു.
മൂന്ന് അടി മണ്ണ് ചോദിച്ചെത്തിയ വാമനന് കെട്ടിയിട്ട് മൂന്ന് അടി കൊടുക്കുന്ന മാവേലിയാണ് വീഡിയോയിൽ ഉള്ളത്. അടി കൊണ്ട് തളർന്ന് വീണ വാമനന് മേൽ ഒരു പിടി മണ്ണ് വാരിയിട്ട് കൂളിംഗ് ഗ്ലാസ്സും വെച്ച് നടന്നുപോകുന്ന മാവേലിക്ക് വൻ വരവേൽപ്പാണ് ലഭിക്കുന്നത്. കാർമൻഡ് ഇൻഫിനിറ്റി എന്ന യൂട്യൂബ് ചാനലിലാണ് വീഡിയോ അപ്ലോഡ് ചെയ്തിരിക്കുന്നത്.
വീഡിയോ കാണാം:
Post Your Comments