ന്യൂഡൽഹി: മുതിർന്ന നേതാവ് മുകുൾ വാസ്‌നിക്കിനെ കോൺഗ്രസ് മധ്യപ്രദേശിന്റെ ചുമതലയിൽ നിന്നും മാറ്റി. പാർട്ടി ഇടക്കാല പ്രസിഡന്റ് സോണിയ ഗാന്ധി ഉത്തരവിട്ടു. മുകുൾ വാസ്‌നികിന് പകരം ജയപ്രകാശ് അഗർവാളിനാണ് ചുമതല നൽകിയിട്ടുള്ളത്.
Read Also: ഒരു ടോയ്‌ലറ്റിൽ ഒരേസമയം രണ്ട് പേർക്ക് പോകാം: കോർപ്പറേഷന്റെ അനാസ്ഥ, ഫണ്ട് പാഴായി
സംഘടനാ കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധിക്കാൻ അവസരമൊരുക്കണമെന്ന മുകുൾ വാസ്‌നിക്കിന്റെ ആവശ്യപ്രകാരമാണ് സ്ഥാനമാറ്റമെന്ന് കോൺഗ്രസ് വൃത്തങ്ങൾ അറിയിച്ചു.
അതേസമയം, മധ്യപ്രദേശിന്റെ ചുമതലയിൽ നിന്നും മാറ്റിയെങ്കിലും മുകുൾ വാസ്‌നിക് എഐസിസി ജനറൽ സെക്രട്ടറിയായി തുടരും. അടുത്ത വർഷമാണ് മധ്യപ്രദേശിൽ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്നത്.
Post Your Comments