KannurLatest NewsKeralaNattuvarthaNews

മ​യ​ക്കു​മ​രു​ന്ന് കേ​സ് : പൊലീസിനെ ആക്രമിച്ച പ്രതി പൊലീസ് പിടിയിൽ

അ​ഴീ​ക്കോ​ട് ചാ​ലി​ൽ ല​ക്ഷം​വീ​ട് കോ​ള​നി​യി​ലെ പി.​കെ. ഷം​സാ​ദി​നെ​യാ​ണ് ടൗ​ൺ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്

ക​ണ്ണൂ​ർ: ക​ണ്ണൂ​ർ ടൗ​ൺ ഇ​ൻ​സ്പെ​ക്ട​ർ ബി​നു മോ​ഹ​നെ​യും സം​ഘ​ത്തെ​യും ആ​ക്ര​മി​ച്ച മ​യ​ക്കു​മ​രു​ന്ന് കേ​സ് പ്ര​തി അ​റ​സ്റ്റി​ൽ. അ​ഴീ​ക്കോ​ട് ചാ​ലി​ൽ ല​ക്ഷം​വീ​ട് കോ​ള​നി​യി​ലെ പി.​കെ. ഷം​സാ​ദി​നെ​യാ​ണ് ടൗ​ൺ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

Read Also : വിനോദ സഞ്ചാരത്തിനായി എത്തിയ യുവാക്കള്‍ നിരോധനം ലംഘിച്ച്‌ വന മേഖലയിൽ : യുവാവ് കൊക്കയില്‍ വീണ് മരിച്ചു

ഇ​ന്ന​ലെ പു​തി​യ​തെ​രു​വി​ൽ വ​ച്ചാ​യി​രു​ന്നു സം​ഭ​വം. 20 ഗ്രാം ​എം​ഡി​എം​എ ക​ട​ത്തി​യ കേ​സി​ൽ ഒ​ളി​വി​ൽ പോ​യ ഷം​സാ​ദി​നെ പി​ടി​കൂ​ടാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ട​യി​ലാ​യി​രു​ന്നു ആക്രമണം.

ഷം​സാ​ദ് കൈ​യി​ൽ ക​രു​തി​യ താ​ക്കോ​ലു​പ​യോ​ഗി​ച്ച് ക​ണ്ണൂ​ർ ടൗ​ൺ ഇ​ൻ​സ്പെ​ക്ട​ർ ബി​നു മോ​ഹ​ൻ, എ​എ​സ്ഐ ര​ഞ്ജി​ത്ത്, സി​പി​ഒ കെ.​പി. രാ​ജേ​ഷ് എ​ന്നി​വ​രെ കു​ത്തി പ​രി​ക്കേ​ൽ​പ്പി​ക്കു​ക​യാ​യി​രു​ന്നു. ബി​നു മോ​ഹ​ന്‍റെ വി​ര​ലി​നാ​ണ് പ​രി​ക്കേ​റ്റ​ത്. എ​എ​സ്ഐ​ക്ക് കൈ​ക്കും വി​ര​ലി​നും മു​റി​വേ​റ്റു. എ​ങ്കി​ലും പൊ​ലീ​സ് പ്ര​തി​യെ ബ​ല​പ്ര​യോ​ഗ​ത്തി​ലൂ​ടെ കീ​ഴ​ട​ക്കി. പൊ​​ലീ​സി​നെ അ​ക്ര​മി​ച്ച സം​ഭ​വ​ത്തി​ൽ വ​ള​പ​ട്ട​ണം പൊലീ​സ് ഷം​സാ​ദി​നെ​തി​രേ കേ​സ് ര​ജി​സ്റ്റ​ർ ചെ​യ​തു. മ​യ​ക്കു​മ​രു​ന്ന് കേ​സി​ൽ പി​ന്നീ​ട് ടൗ​ൺ പൊ​ലീ​സ് ഇ​യാ​ളു​ടെ അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി.

പ്രതിയെ കോടതിയിൽ ഹാജരാക്കി.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button