ഓണത്തിന് മുന്നോടിയായി കയർ വില കുടിശികയില്ലാതെ വിതരണം ചെയ്ത് കയർഫെഡ്. സാമ്പത്തിക പ്രതിസന്ധി നിലനിൽക്കുന്ന സാഹചര്യത്തിലും തൊഴിലാളികൾക്ക് ബോണസ്, വേതനം തുടങ്ങി നിരവധി ആനുകൂല്യങ്ങൾ വിതരണം ചെയ്തിട്ടുണ്ട്. കണക്കുകൾ പ്രകാരം, 600 ഓളം വരുന്ന അംഗസംഘങ്ങൾക്കാണ് ആനുകൂല്യങ്ങൾ നൽകിയത്. ഇതിനായി കയർഫെഡ് 9.88 കോടി രൂപയാണ് ചിലവഴിച്ചത്.
നിലവിൽ, 70,000 ക്വിന്റലോളം കയർ വിറ്റഴിക്കാനാകാതെ കെട്ടിക്കിടക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് സംഘങ്ങൾക്കുള്ള കയർ വില മുഴുവനായും വിതരണം ചെയ്തത്. പിഎംഐ ഇനത്തിലും എംഡിഎ ഇനത്തിലും സംഘങ്ങൾക്ക് നൽകാനുള്ള മുഴുവൻ തുകയും വിതരണം ചെയ്തിട്ടുണ്ട്. വിപണി വിപുലീകരണ പദ്ധതി ഇനത്തിൽ 3.80 കോടി രൂപയും വില സ്ഥിരത ഫണ്ട് ഇനത്തിൽ 6.08 കോടി രൂപയുമാണ് സംസ്ഥാന സർക്കാർ കയർഫെഡിന് അനുവദിച്ചത്. ഈ തുകയോടൊപ്പം സ്വന്തം നിലയിൽ 10 കോടിയോളം രൂപ സമാഹരിക്കാൻ കയർഫെഡിന് സാധിച്ചിട്ടുണ്ട്. ഈ തുകയാണ് തൊഴിലാളികൾക്ക് വിതരണം ചെയ്തത്. അതേസമയം, കയർപിരി തൊഴിലാളികളുടെ വരുമാന പൂരക പദ്ധതി കുടിശിക ചേർത്ത് നൽകിയിട്ടുണ്ട്. ഇതിനായി പന്ത്രണ്ടര കോടി രൂപയാണ് സർക്കാർ അനുവദിച്ചത്.
Also Read: സംസ്ഥാനത്ത് തെരുവ് നായ ആക്രമണം വര്‍ദ്ധിച്ചു, മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ച് ആരോഗ്യ വകുപ്പ്
Post Your Comments