തിരുവനന്തപുരം: മാധ്യമങ്ങൾ പറയുന്നതാണ് ആത്യന്തിക സത്യമെന്ന് ഇന്നാരും കരുതുന്നില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സത്യം പറഞ്ഞാൽ അംഗീകരിക്കുമെന്നും ബോധപൂർവം കള്ളം പ്രചരിപ്പിച്ചാൽ ആ മാധ്യമത്തെ ജനങ്ങൾ വെറുക്കുമെന്നും അദ്ദേഹം പറഞ്ഞു.
Read Also: മേയറുടെ നടപടി അനീതി, ഈ പാവങ്ങളോടല്ല അത് വേണ്ടത്: അഡ്വ ഹരീഷ് വാസുദേവൻ
അതിന് ഒട്ടേറെ ഉദാഹരണമുണ്ടെന്നത് മാധ്യമങ്ങൾ ഓർത്തുവയ്ക്കണം. വാർത്തകളേക്കാളുപരി വ്യക്തികളിലേക്കും, വിഷയങ്ങളേക്കാൾ വിവാദങ്ങളിലേക്കും, വിചാരങ്ങളേക്കാൾ വികാരങ്ങളിലേക്കും ശ്രദ്ധ കേന്ദ്രീകരിച്ചതാണ് മാധ്യമങ്ങളുടെ വിശ്വാസ്യത കുറയാനുള്ള അടിസ്ഥാന കാരണം. വിവരങ്ങളറിയാൻ അവരുടേതായ മാർഗം തേടിപ്പിടിക്കുന്ന അവസ്ഥ കേരളത്തിൽ ഉയർന്നുവരുന്നു.
പത്രം, ചാനൽ, എഫ്എം സ്റ്റേഷൻ ഗണങ്ങളിലായി 124 മാധ്യമസ്ഥാപനത്തിന് കേരളത്തിൽ പ്രാതിനിധ്യമുണ്ട്. ഇതിനുപുറമേ സമൂഹമാധ്യമ സാധ്യതകൾ പ്രയോജനപ്പെടുത്തി മറ്റു സംരംഭങ്ങളുമുണ്ട്. അപ്പോഴും ഒന്നുപോലും അന്താരാഷ്ട്രതലത്തിൽ ഏറ്റവും മികച്ചതെന്ന ഖ്യാതി നേടിയിട്ടില്ല. നമ്മുടെ മാധ്യമപ്രവർത്തകരും ലോക ശ്രദ്ധയാകർഷിക്കുന്ന ഇടപെടലുകൾ നടത്തിയിട്ടില്ല. ഇത് എന്തുകൊണ്ടെന്ന് വിലയിരുത്തണം.
Read Also: ക്യാൻസറിനെ അകറ്റി നിർത്താൻ ഭക്ഷണത്തിൽ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ
Post Your Comments