NewsLife StyleFood & Cookery

ക്യാൻസറിനെ അകറ്റി നിർത്താൻ ഭക്ഷണത്തിൽ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ

എണ്ണ പലതവണ ചൂടാക്കി കഴിക്കുന്നത് ക്യാൻസറിനുള്ള സാധ്യത വർദ്ധിപ്പിക്കും

സങ്കീർണമായ ആരോഗ്യ പ്രശ്നങ്ങളിൽ ഒന്നാണ് ക്യാൻസർ. അനാരോഗ്യകരമായ ജീവിതശൈലി, പുകവലി, വ്യായാമം ഇല്ലായ്മ, മദ്യപാനം തുടങ്ങിയ ശീലങ്ങൾ പലപ്പോഴും ക്യാൻസർ വരാനുള്ള സാധ്യത വർദ്ധിപ്പിക്കുന്നു. ക്യാൻസറിനെ അകറ്റി നിർത്താൻ ഭക്ഷണ കാര്യങ്ങളിൽ അതീവ ജാഗ്രത പുലർത്തണം. അക്കാര്യങ്ങൾ എന്തൊക്കെയെന്ന് അറിയാം.

അമിത അളവിൽ റെഡ് മീറ്റ് കഴിക്കുന്ന ശീലം ഉള്ളവരാണെങ്കിൽ അത് പരമാവധി ഒഴിവാക്കുക. മൃഗക്കൊഴുപ്പ് ധാരാളമായി ശരീരത്തിൽ എത്തിയാൽ ക്യാൻസറിനുള്ള സാധ്യത വർദ്ധിപ്പിക്കുമെന്ന് പല പഠനങ്ങളും തെളിയിച്ചിട്ടുണ്ട്. അതിനാൽ, റെഡ് മീറ്റിന്റെ ഉപയോഗം പരമാവധി കുറയ്ക്കുക.

എണ്ണ പലതവണ ചൂടാക്കി കഴിക്കുന്നത് ക്യാൻസറിനുള്ള സാധ്യത വർദ്ധിപ്പിക്കും. എണ്ണ ആവർത്തിച്ച് തിളപ്പിക്കുമ്പോൾ ക്യാൻസർ വരാൻ പ്രേരകമായ രാസവസ്തുക്കൾ രൂപം കൊളളുന്നുണ്ടെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്.

Also Read: കോവിഡ്: സൗദിയിൽ വ്യാഴാഴ്ച്ച സ്ഥിരീകരിച്ചത് 104 കേസുകൾ

ഉപ്പിട്ട് ഉണക്കി സൂക്ഷിക്കുന്ന ഭക്ഷണ പദാർത്ഥങ്ങളോടു പ്രിയമുള്ളവരാണെങ്കിൽ ആ ശീലം ഒഴിവാക്കുന്നത് നല്ലതാണ്. ഇത്തരം ഭക്ഷണങ്ങളിൽ നൈട്രേറ്റിന്റെ സാന്നിധ്യം അടങ്ങിയിട്ടുണ്ട്. ഇത് ആമാശയത്തിൽ എത്തുമ്പോൾ ദഹനരസങ്ങളുമായി പ്രവർത്തിക്കുകയും ക്യാൻസറിന് പ്രേരിതമായ നൈട്രോസമൈൻ ഉൽപ്പാദിപ്പിക്കുകയും ചെയ്യും. അതിനാൽ, ഇത്തരം ഭക്ഷണങ്ങളുടെ അമിത ഉപയോഗം കുറയ്ക്കുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button