News

വളരെ എളുപ്പത്തിൽ തയ്യാറാക്കാം ആപ്പിള്‍ ഓട്‌സ് മില്‍ക്ക് ഷേക്ക്

പ്രമേഹവും കൊളസ്‌ട്രോളും ഭയന്ന് മലയാളികള്‍ ഓട്‌സ് തങ്ങളുടെ ഭക്ഷണത്തിന്റെ ഭാഗമാക്കിയിട്ട് അധികകാലമായിട്ടില്ല. പക്ഷെ ഇന്ന് പലരും ഓട്‌സിന് പിന്നാലെയാണ്. അത്രയ്ക്കുണ്ട് ഗുണങ്ങള്‍. ക്യാന്‍സറിനെ ചെറുക്കാനും, അമിതവണ്ണം കുറയ്ക്കാനും, ചര്‍മ്മം സംരക്ഷിക്കാനുമൊക്കെ ഓട്‌സിന് കഴിവുണ്ട്. ഇതാ പാലും ഓട്‌സും ആപ്പിളും ചേര്‍ത്തുണ്ടാക്കാവുന്ന ഒരു മില്‍ക്ക് ഷേക്ക്.

ആപ്പിള്‍ ഓട്‌സ് മില്‍ക്ക് ഷേക്ക്

ചേരുവകള്‍

1. തൊലി കളഞ്ഞ ആപ്പിള്‍ കഷണങ്ങള്‍-ഒന്നര കപ്പ്

2. ഓട്‌സ്- ഒന്നര കപ്പ്

3. തണുപ്പിച്ച പാല്‍- മൂന്നു കപ്പ്

4. തേന്‍- ഒരു ടീസ്പൂണ്‍

Read Also : വണ്ണം കുറയ്ക്കാൻ ഈ പച്ചക്കറികൾ കഴിക്കുന്നത് ശീലമാക്കൂ

തയ്യാറാക്കുന്ന വിധം

ഓട്‌സ് പാകത്തിന് വെള്ളം ചേര്‍ത്ത് വേവിച്ചെടുത്ത് നന്നായി തണുപ്പിക്കുക. ഇതിലേക്ക് ആപ്പിള്‍ കഷണങ്ങളും തേനും തണുപ്പിച്ച പാലും ചേര്‍ത്ത് മിക്സിയില്‍ നന്നായി അടിച്ചെടുക്കുക. ഗ്ലാസുകളിലേക്ക് പകര്‍ത്തിയശേഷം പിസ്ത, ബാദാം, തേന്‍, ഒരു നുള്ള് കുങ്കുമപ്പൂ എന്നിവ ചേര്‍ത്ത് അലങ്കരിക്കാം.

shortlink

Related Articles

Post Your Comments

Related Articles


Back to top button