എല്ലാവര്‍ക്കും ഭവനം എന്ന ലക്ഷ്യത്തോടെ കേന്ദ്രസര്‍ക്കാര്‍ ആവിഷ്കരിച്ച പദ്ധതിയാണ് പ്രധാനമന്ത്രി ആവാസ് യോജന. 2022 വർഷത്തോടെ എല്ലാവർക്കും പാർപ്പിടം എന്ന ലക്ഷ്യത്തോടെ 2016 ഏപ്രിൽ 1 മുതൽ നടപ്പിലാക്കി വരുന്ന പദ്ധതിയാണിത്. 1,20,000 രൂപ 60:40 അനുപാതത്തിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ധനസഹായം നൽകുന്നു. സ്വന്തമായി വിടോ സ്ഥലമോ ഇല്ലാത്തവരെയും താമസയോഗ്യമായ വീടില്ലാത്തവരെയുമാണ് പദ്ധതിയുടെ ഗുണഭോക്താക്കളായി തിരഞ്ഞെടുക്കുന്നത്. ബി,ജെ.പി നേതാവ് കെ.സുരേന്ദ്രൻ ഇത് സംബന്ധിച്ച ഒരു കുറിപ്പ് ഫേസ്‌ബുക്കിൽ പങ്കുവെച്ചിരുന്നു.
കഴിഞ്ഞ 8 വർഷം കൊണ്ട് രാജ്യത്ത് 2 കോടി വിടുകളുടെ നിർമ്മാണ പ്രവർത്തനം അന്തിമ ഘട്ടത്തിലെത്തിക്കാൻ സർക്കാരിന് സാധിച്ചു. കേരളത്തിൽ 2 ലക്ഷം വീടുകൾ നിർമ്മാണ പ്രവർത്തനം അന്തിമ ഘട്ടത്തിൽ എത്തി നിൽക്കുന്നു. സംസ്ഥാനത്ത് നഗര പ്രദേശത്ത് PMAY പേരിലും ഗ്രാമ പഞ്ചയത്തുകളിൽ ലൈഫ് മിഷൻ പദ്ധതി എന്ന പേരിലുമാണ് പദ്ധതി നടപ്പിലാക്കുന്നത്. 4 ലക്ഷം രൂപയാണ് ധന സഹായമായി ഗുണഭോക്താക്കൾക്ക് നൽക്കുന്നത്. കൂടാതെ, ബ്ലോക്ക് പഞ്ചായത്ത് മുഖേന ഗ്രാമ പഞ്ചായത്തിലും PMAY എന്ന പേരിൽ തന്നെയാണ് പദ്ധതി നടപ്പിലാക്കുന്നത്. നാല് വ്യത്യസ്തങ്ങളായ ഘടകങ്ങള്‍ സംയോജിപ്പിച്ച് കൊണ്ടാണ് പ്രസ്തുത പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്.
ചേരി വികസനം: 300 ആളുകള്‍ താമസിക്കുന്ന/60-70 വരെ കുടുംബങ്ങള്‍ ഉള്ള ചേരിയിലുള്ളവര്‍ക്ക് പ്രസ്തുത ചേരിയില്‍ത്തന്നെ ഭവനം നിര്‍മ്മിച്ചു നല്‍കല്‍.
ക്രെഡിറ്റ് ലിങ്ക്ഡ് സബ്സിഡി: താഴ്ന്ന വരുമാനമുള്ളവര്‍ക്കും (LIG) സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്കും (EWS) ഭവനം നിര്‍മ്മിക്കുന്നതിനായി/ ഭവനം വാങ്ങുന്നതിനായി/ ഭവനത്തിന്‍റെ നിലവാരം വര്‍ദ്ധിപ്പിക്കുന്നതിനായി ബാങ്കില്‍ നിന്നും പരമാവധി 6 ലക്ഷം രൂപ വരെ കമ്പോളനിരക്കിലെ പലിശയില്‍ നിന്നും 6.5% കുറഞ്ഞ നിരക്കില്‍ വായ്പയായി നല്‍കല്‍. കേരളത്തിലെ 93 നഗരസഭകളെയും (ഒന്നാം ഘട്ടത്തില്‍ 14 നഗരസഭകളും രണ്ടാം ഘട്ടത്തില്‍ 22 നഗരസഭകളും മൂന്നാം ഘട്ടത്തില്‍ 57 നഗരസഭകള്‍) ഈ പദ്ധതിയില്‍ ഉള്‍പ്പെടുത്തുന്നതിന് കേന്ദ്ര മന്ത്രാലയത്തിന്‍റെ അംഗീകാരം ലഭിച്ചിട്ടുണ്ട്.
അഫോര്‍ഡബിള്‍ ഹൗസിംഗ് സ്കീം: കുറഞ്ഞ നിരക്കില്‍ വീടുകള്‍ ലഭ്യമാക്കി വാങ്ങുന്നതിനുള്ള പദ്ധതി.
വ്യക്തിഗത ഭവന നിര്‍മ്മാണിനുള്ള ധനസഹായം: സ്വന്തമായി സ്ഥലമുള്ള ഭവനരഹിതര്‍ക്ക് ഭവനനിര്‍മ്മാണത്തിന് ധനസഹായം നല്‍കുന്ന പദ്ധതി/ വാസയോഗ്യമല്ലാത്ത/ ഭവന പുനരുദ്ധാരണ പദ്ധതി.
Post Your Comments