ലക്‌നൗ : പ്രധാനമന്ത്രി ആവാസ് യോജന-റൂറൽ പദ്ധതി പ്രകാരം വീടുകളില്ലാത്ത 5.51 ലക്ഷം ഗുണഭോക്താക്കൾക്ക് വീടുകൾ നിർമ്മിച്ച് നൽകി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഇന്നലെ നടന്ന ചടങ്ങിലാണ് അർഹരായവർക്ക് വീടുകളുടെ താക്കോൽ കൈമാറിയത്. അയോധ്യ, സോൻഭദ്ര, റായ്ബറേലി എന്നിവിടങ്ങളിലെ അഞ്ച് പേർക്ക് യോഗി ആദിത്യനാഥ് പ്രതീകാത്മകായ താക്കോൽ കൈമാറി. മറ്റ് ഇടങ്ങളിലെ പദ്ധതി ഗുണഭോക്താക്കൾ ചടങ്ങിൽ ഓൺലൈനായി പങ്കെടുത്തു.
സംസ്ഥാനത്തെ എല്ലാവർക്കും വീടുകൾ ഉറപ്പാക്കുമെന്ന സർക്കാർ നയമാണ് ഈ ലക്ഷ്യത്തിലേക്ക് എത്തിച്ചതെന്ന് യോഗി ആദിത്യനാഥ് പറഞ്ഞു. ‘ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സ്വപ്‌നം ഉത്തർപ്രദേശിൽ ഇന്ന് നിങ്ങൾക്ക് കാണാൻ കഴിയും. നാല് വർഷത്തിനുള്ളിൽ ഗ്രാമീണ-നഗര മേഖലകളിലെ 4.73 ലക്ഷം ഗുണഭോക്താക്കൾക്കാണ് സർക്കാർ വീടുകൾ നിർമ്മിച്ച് നൽകിയത്. ഇന്ന് 5.51 ലക്ഷം ഗുണഭോക്താക്കൾ അവരുടെ വീടുകളിലേക്ക് താമസം മാറുകയാണ്. എന്റെ എല്ലാ ആശംസകളും അവരെ അറിയിക്കുന്നു’- വീഡിയോ കോൺഫറൻസ് വഴി മുഖ്യമന്ത്രി പറഞ്ഞു.
Read Also : കൊവിഡ് പിടിച്ചുലച്ച സാമ്പത്തിക രംഗം കരകയറി: മോദി സർക്കാരിന്റെ വിജയമെന്ന് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍
കഴിഞ്ഞ 30 വർഷത്തെ കണക്കുകൾ എടുത്താൽ വെറും 53 ലക്ഷം പേർക്കാണ് അതുവരെയുള്ള സർക്കാരുകളുടെ കീഴിൽ വീടുകൾ നിർമ്മിച്ച് നൽകിയതെന്നും യോഗി പറഞ്ഞു. പാവങ്ങളെ സഹായിക്കണമെന്ന ലക്ഷ്യം ആ സർക്കാരുകളുടെ അജണ്ടയിൽ ഉണ്ടായിരുന്നില്ല. എന്നാൽ, ഇന്ന് സാധാരണക്കാരനും മികച്ച ജീവിത സാഹചര്യങ്ങൾ ലഭിക്കുന്നു കാരണം ഇത് തിരഞ്ഞെടുക്കപ്പെട്ട സർക്കാരാണെന്നും യോഗി വ്യക്തമാക്കി.
Post Your Comments