Latest NewsNewsIndiaBusiness

പിഎം ഗതി ശക്തി പ്രോഗ്രാം: റെയിൽവേയുടെ ഭൂമി ദീർഘ കാലത്തേക്ക് പാട്ടത്തിന് നൽകാൻ തീരുമാനം

അടുത്ത അഞ്ചുവർഷത്തിനുള്ളിൽ 300 കാർഗോ ടെർമിനലുകൾ വികസിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്

ഇന്ത്യൻ റെയിൽവേയുടെ ഭൂമി ദീർഘ കാലത്തേക്ക് പാട്ടത്തിന് നൽകാൻ കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം. പിഎം ഗതി ശക്തി പ്രോഗ്രാമിന്റെ ഭാഗമായിട്ടാണ് റെയിൽവേയുടെ ഭൂമി പാട്ടത്തിന് നൽകുന്നത്. റിപ്പോർട്ടുകൾ പ്രകാരം, അഞ്ചുവർഷത്തേക്കാണ് പാട്ടത്തിന് നൽകുക. എന്നാൽ, 5 വർഷത്തിൽ നിന്ന് 35 വർഷം വരെ പാട്ടത്തിന് നൽകാൻ കഴിയുന്ന തരത്തിലുള്ളതാണ് പുതിയ നയം.

പുതിയ നയം പ്രാബല്യത്തിലായതോടെ, ഈ രംഗത്ത് 1,25,000 ലധികം തൊഴിലവസരങ്ങൾ ഉണ്ടാകുമെന്നാണ് വിലയിരുത്തൽ. ഇത് റെയിൽവേയ്ക്ക് കൂടുതൽ വരുമാനം നൽകാൻ സഹായിക്കും. അടുത്ത അഞ്ചുവർഷത്തിനുള്ളിൽ 300 കാർഗോ ടെർമിനലുകൾ വികസിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. കൂടാതെ, പൊതു- സ്വകാര്യ പങ്കാളിത്തത്തോടെ പാട്ടത്തിന് നൽകിയ ഭൂമിയിൽ ആശുപത്രികൾ, സ്കൂളുകൾ തുടങ്ങിയ സാമൂഹിക അടിസ്ഥാന സൗകര്യങ്ങൾ സ്ഥാപിക്കാനും പദ്ധതിയിടുന്നുണ്ട്.

Also Read: നാണക്കേട് !! വള്ളംകളിയില്‍ പൊലീസ് ‘ചതി’: അമരക്കാരനെ തള്ളി വെള്ളത്തിലേക്കിടുന്ന ദൃശ്യങ്ങൾ പുറത്ത്

രാജ്യത്തെ റെയിൽവേ, റോഡ്, ജല ഗതാഗതം തുടങ്ങിയ വിവിധ മേഖലകളെ ബന്ധിപ്പിച്ചുകൊണ്ട് മൾട്ടി മോഡൽ കണക്ടിവിറ്റി വികസിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് 2022 ൽ പ്രധാനമന്ത്രി നരേന്ദ്രമോദി പിഎം ഗതി ശക്തി പ്രോഗ്രാമിന് തുടക്കമിട്ടത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button