ആലപ്പുഴ: കഴിഞ്ഞ ദിവസം നടന്ന മഹാത്മാഗാന്ധി ജലോത്സവത്തിൽ പോലീസിന്റെ ചതി. മാന്നാറില്‍ നടന്ന 56-ാമത് മഹാത്മാഗാന്ധി ജലോത്സവത്തിൽ നിരണം ചുണ്ടന്‍ തുഴഞ്ഞ കേരള പൊലീസ് വിജയി ആയത് ചതിപ്രയോഗത്തിലൂടെ.
read also: സൂചികകൾ ദുർബലം, നഷ്ടത്തിൽ അവസാനിപ്പിച്ച് ഓഹരി വിപണി
കേരള പൊലീസ് ബോട്ട് ക്ലബ്ബാണ് നിരണം ചുണ്ടന്‍ തുഴഞ്ഞത്. ഇവരെ പിന്നിലാക്കി ചെറുതന ചുണ്ടന്‍ മുന്നേറുന്നതിനിടെ നിരണം ചുണ്ടനിലുണ്ടായിരുന്ന പൊലീസ് ക്ലബ് അംഗം ചെറുതനയിലെ അമരക്കാരനെ തള്ളി വെള്ളത്തിലേക്ക് ഇടുകയായിരുന്നു. ഈ ദൃശ്യങ്ങൾ പുറത്ത് വന്നതോടെയാണ് കേരള പോലീസിന്റെ കള്ളക്കളി വെളിയിൽ വന്നത്. ഒന്നാം സ്ഥാനം നേടിയ കേരള പൊലീസ് തുഴഞ്ഞ നിരണം ചുണ്ടന് കപ്പും പാരിതോഷികവും നല്‍കരുതെന്ന് ആവശ്യപ്പെട്ട് വള്ളംകളി പ്രേമികള്‍ പ്രതിഷേധിച്ചപ്പോള്‍ പൊലീസ് ലാത്തിച്ചാർജ് നടത്തി.
Post Your Comments