ThiruvananthapuramNattuvarthaLatest NewsKeralaNews

20 ലി​റ്റ​ര്‍ ചാ​രാ​യ​വും 105 ലി​റ്റ​ര്‍ കോ​ട​യുമായി നാ​ലുപേ​ര്‍ അ​റ​സ്റ്റി​ല്‍

പെ​രി​ങ്ങ​മ്മ​ല ച​ല്ലി​മു​ക്ക് ച​ല്ലി ഭ​വ​നി​ല്‍ സ​തീ​ഷ്(35), വാ​മ​ന​പു​രം പൂ​വ​ത്തൂ​ര്‍ പൂ​ജാ ഭ​വ​നി​ല്‍ ത​മ്പു എ​ന്നു വി​ളി​ക്കു​ന്ന ശി​വ​പ്ര​സാ​ദ്(37), ആ​നാ​കു​ടി കു​ഴി​വി​ള വീ​ട്ടി​ല്‍ കൊ​ച്ചു​മോ​ന്‍(30), ആ​നാ​കു​ടി വേ​ട​ര്‍ വി​ളാ​ക​ത്ത് വീ​ട്ടി​ല്‍ ബി​ജു(42) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്

വെ​ഞ്ഞാ​റ​മൂ​ട്: വാ​മ​ന​പു​രം എ​ക്സൈ​സ് അ​ധി​കൃ​ത​ര്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ 20 ലി​റ്റ​ര്‍ ചാ​രാ​യ​വും 105 ലി​റ്റ​ര്‍ കോ​ട​യുമായി നാ​ല് പേ​ര്‍ അ​റ​സ്റ്റി​ല്‍. പെ​രി​ങ്ങ​മ്മ​ല ച​ല്ലി​മു​ക്ക് ച​ല്ലി ഭ​വ​നി​ല്‍ സ​തീ​ഷ്(35), വാ​മ​ന​പു​രം പൂ​വ​ത്തൂ​ര്‍ പൂ​ജാ ഭ​വ​നി​ല്‍ ത​മ്പു എ​ന്നു വി​ളി​ക്കു​ന്ന ശി​വ​പ്ര​സാ​ദ്(37), ആ​നാ​കു​ടി കു​ഴി​വി​ള വീ​ട്ടി​ല്‍ കൊ​ച്ചു​മോ​ന്‍(30), ആ​നാ​കു​ടി വേ​ട​ര്‍ വി​ളാ​ക​ത്ത് വീ​ട്ടി​ല്‍ ബി​ജു(42) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

പാ​ങ്ങോ​ട് എ​സ്‌​സാ​ര്‍ പ​മ്പി​നു സ​മീ​പ​ത്തു നി​ന്നാ​ണ് സ്കൂ​ട്ട​റി​ല്‍ ക​ട​ത്തി കൊ​ണ്ടു വ​രി​ക​യാ​യി​രു​ന്ന 15 ലി​റ്റ​ര്‍ ചാ​രാ​യം സ​ഹി​തം സ​തീ​ഷ് പി​ടി​യി​ലാ​വു​ന്ന​ത്. എ​ക്സൈ​സ് സം​ഘം പൂ​വ​ത്തൂ​ര്‍ സാ​ര​ഥി ജം​ഗ്ഷ​നു സ​മീ​പം ശി​വ​പ്ര​സാ​ദി​ന്‍റെ വീ​ട്ടി​ല്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് അ​ഞ്ച് ലി​റ്റ​ര്‍ ചാ​രാ​യ​വും 105 ലി​റ്റ​ര്‍ കോ​ട​യും സ​ഹി​തം മ​റ്റ് മൂ​ന്നുപേ​ര്‍ പി​ടി​യി​ലാ​യ​ത്.

Read Also : കോൺടാക്ട് നമ്പർ ഉൾപ്പെടെയുള്ള വിവരങ്ങൾ ചോർന്നു, വൻ സുരക്ഷ വീഴ്ച റിപ്പോർട്ട് ചെയ്ത് സാംസംഗ്

പ്ര​തി​ക​ളി​ല്‍ സ​തീ​ഷ് നി​ര​വ​ധി മോ​ഷ​ണ​ക്കേ​സു​ക​ളി​ലും പോ​ക്സോ കേ​സി​ലും ക്രി​മി​ന​ല്‍ കേ​സു​ക​ളി​ലും ഉ​ൾ​പ്പെ​ട്ടി​ട്ടു​ള്ള​യാ​ളാ​ണ​ന്നും മ​റ്റൊ​രു കേ​സി​ലെ പ്ര​തി​ക​ളാ​യ ശി​വ​പ്ര​സാ​ദും, ശി​വ​കു​മാ​റും സ​ഹോ​ദ​ര​ങ്ങ​ളാ​ണ​ന്നും ശി​വ​പ്ര​സാ​ദ് കൊ​ല​പാ​ത​കം ഉ​ൾ​പ്പ​ടെ ഒ​ട്ട​റെ കേ​സു​ക​ളി​ലെ പ്ര​തി​യാ​ണ​ന്നും എ​ക്സൈ​സ് അ​ധി​കൃ​ത​ര്‍ പ​റ​ഞ്ഞു.

എ​ക്സൈ​സ് ഇ​ന്‍​സ്പെ​ക്ട​ര്‍ മോ​ഹ​ന്‍​കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ര്‍​മാ​രാ​യ കെ.​എ​ന്‍​മ​നു, സു​രേ​ഷ് ബാ​ബു, സി​വി​ൽ എ​ക്സൈ​സ് ഓ​ഫീ​സ​ര്‍​മാ​രാ​യ അ​രു​ണ്‍​കു​മാ​ര്‍, സ​ജീ​വ് കു​മാ​ര്‍, ഹാ​ഷിം, ലി​ബി​ന്‍, ഷി​ജി​ന്‍ എ​ന്നി​വ​ർ അ​റ​സ്റ്റി​നു നേ​തൃ​ത്വം ന​ൽ​കി. പ്രതികളെ കോടതിയിൽ ഹാജരാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button