KottayamNattuvarthaLatest NewsKeralaNews

യു​വാ​ക്ക​ളെ ഇ​ടി​കട്ട​കൊ​ണ്ട് ക്രൂ​ര​മാ​യി ആ​ക്ര​മിച്ചു: നാ​ലു​പേ​ര്‍ പിടിയിൽ

തി​രു​വാ​തു​ക്ക​ല്‍ പാ​റേ​ച്ചാ​ല്‍ മു​പ്പ​തി​ല്‍ചി​റ ആ​ദ​ര്‍ശ് സാ​ബു (21), കോ​യി​പ്പു​റ​ത്ത് ചി​റ ബി​ജീ​ഷ് മോ​ന്‍ (21), ചു​ങ്ക​ത്ത് മു​പ്പ​തി​ല്‍ പാ​ലം മു​പ്പ​ത്തെ​ട്ടി​ല്‍ ശ​ര​ത് പ്ര​സാ​ദ് (26), നാ​ട്ട​കം മു​ട്ടം പു​ത്ത​ന്‍പ​റ​മ്പി​ല്‍ എം.​പി. ഇ​ന്ദ്ര​ജി​ത്ത് (22) എ​ന്നി​വ​രെ​യാ​ണ് അറസ്റ്റ് ചെയ്തത്

കോ​ട്ട​യം: യു​വാ​ക്ക​ളെ ആ​ക്ര​മി​ച്ച കേ​സി​ല്‍ നാ​ലു​പേ​ര്‍ പൊ​ലീ​സ് പിടിയിൽ. തി​രു​വാ​തു​ക്ക​ല്‍ പാ​റേ​ച്ചാ​ല്‍ മു​പ്പ​തി​ല്‍ചി​റ ആ​ദ​ര്‍ശ് സാ​ബു (21), കോ​യി​പ്പു​റ​ത്ത് ചി​റ ബി​ജീ​ഷ് മോ​ന്‍ (21), ചു​ങ്ക​ത്ത് മു​പ്പ​തി​ല്‍ പാ​ലം മു​പ്പ​ത്തെ​ട്ടി​ല്‍ ശ​ര​ത് പ്ര​സാ​ദ് (26), നാ​ട്ട​കം മു​ട്ടം പു​ത്ത​ന്‍പ​റ​മ്പി​ല്‍ എം.​പി. ഇ​ന്ദ്ര​ജി​ത്ത് (22) എ​ന്നി​വ​രെ​യാ​ണ് അറസ്റ്റ് ചെയ്തത്. കോ​ട്ട​യം വെ​സ്റ്റ് പൊ​ലീ​സ് ആണ് അ​റ​സ്റ്റ് ചെ​യ്ത​ത്.

Read Also : നിരവധി ക്രിമിനൽ കേസുകളിൽ പ്രതി: ഇരട്ട സഹോദരങ്ങൾ ഉൾപ്പെടെ മൂന്നുപേരെ കാപ്പ ചുമത്തി നാടുകടത്തി

ക​ഴി​ഞ്ഞ​ദി​വ​സം വൈ​കു​ന്നേ​രം ഇ​വ​ര്‍ സം​ഘം ചേ​ര്‍ന്ന് പാ​റോ​ച്ചാ​ല്‍ ഭാ​ഗ​ത്ത് വേ​ളൂ​ര്‍ സ്വ​ദേ​ശി​യാ​യ പ്ര​വീ​ണ്‍ എ​ന്ന യു​വാ​വി​നെ ഇ​ടി​കട്ട​കൊ​ണ്ട് ക്രൂ​ര​മാ​യി ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. സു​ഹൃ​ത്തി​നെ പ്ര​തി​ക​ൾ മ​ര്‍ദി​ക്കു​ന്ന​ത് ക​ണ്ടു ത​ട​സം പി​ടി​ക്കാ​നെ​ത്തി​യ​താ​യി​രു​ന്നു പ്ര​വീ​ണ്‍. തു​ട​ര്‍ന്ന് ഇ​രു​വ​രെ​യും പ്ര​തി​ക​ൾ മ​ര്‍ദി​ച്ചു. പ്ര​വീ​ണി​ന്‍റെ സു​ഹൃ​ത്തി​നോ​ടു​ള്ള മു​ന്‍ വൈ​രാ​ഗ്യ​മാണ് ആ​ക്ര​മ​ണത്തിന് പിന്നിലെ കാരണം.

പ​രാ​തി​യുടെ അടിസ്ഥാനത്തിൽ കോ​ട്ട​യം വെ​സ്റ്റ് പൊലീ​സ് കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്ത് നാ​ലു​പേ​രെ​യും പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. അറസ്റ്റിലായവരെ കോടതിയിൽ ഹാജരാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button