ErnakulamKeralaNattuvarthaLatest NewsNews

പെ​ണ്‍​കു​ട്ടി​യെ മ​ര്‍​ദി​ക്കു​ന്ന​ത് ത​ട​ഞ്ഞ സ​ഹോ​ദ​ര​ങ്ങ​ളെ കത്തികൊണ്ട് കുത്തി: നാലുപേർ പിടിയിൽ

ചേ​ര്‍​ത്ത​ല സ്വ​ദേ​ശി​ക​ളാ​യ അ​ഭി​ജി​ത് (21), നി​ധി​ന്‍ (21), അ​ജ​യ് (21), തു​റ​വൂ​ര്‍ സ്വ​ദേ​ശി അ​ഭി​ഷേ​ക് (22) എ​ന്നി​വ​രെ​യാ​ണ് അറസ്റ്റ് ചെയ്തത്

കൊ​ച്ചി: പെ​ണ്‍​കു​ട്ടി​യെ മ​ര്‍​ദി​ക്കു​ന്ന​ത് ത​ട​ഞ്ഞ സ​ഹോ​ദ​ര​ങ്ങ​ളാ​യ ര​ണ്ടു പേ​രെ ക​ത്തി​കൊ​ണ്ട് കു​ത്തി​യ നാ​ല് യു​വാ​ക്ക​ൾ അറസ്റ്റിൽ. ചേ​ര്‍​ത്ത​ല സ്വ​ദേ​ശി​ക​ളാ​യ അ​ഭി​ജി​ത് (21), നി​ധി​ന്‍ (21), അ​ജ​യ് (21), തു​റ​വൂ​ര്‍ സ്വ​ദേ​ശി അ​ഭി​ഷേ​ക് (22) എ​ന്നി​വ​രെ​യാ​ണ് അറസ്റ്റ് ചെയ്തത്. എ​റ​ണാ​കു​ളം നോ​ര്‍​ത്ത് പൊ​ലീ​സ് ആണ് അ​റ​സ്റ്റ് ചെ​യ്ത​ത്.

Read Also : കേരളത്തിലെ നഗരങ്ങളില്‍ ഭീകരാക്രമണത്തിന് പദ്ധതിയിട്ടു: ഐഎസ് തൃശൂർ മൊഡ്യൂള്‍ നേതാവ് സയീദ് നബീല്‍ അഹമ്മദ് അറസ്റ്റില്‍

തി​ങ്ക​ളാ​ഴ്ച രാ​ത്രി 8.30-ഓ​ടെ ക​തൃ​ക്ക​ട​വി​ലാ​യി​രു​ന്നു സം​ഭ​വം. അ​ഭി​ജി​ത് പെ​ണ്‍​സു​ഹൃ​ത്തു​മാ​യി വ​ഴ​ക്കി​ടു​ന്ന​ത് ശ്ര​ദ്ധ​യി​ല്‍​പ്പെ​ട്ട​തോ​ടെ സ​ഹോ​ദ​ര​ങ്ങ​ളാ​യ ര​ണ്ടുപേ​ർ ഇ​തു ചോ​ദ്യം ചെ​യ്യു​ക​യും പെ​ണ്‍​കു​ട്ടി​യെ മ​ര്‍​ദി​ക്കു​ന്ന​ത് ത​ട​യു​ക​യും ചെ​യ്തു. തു​ട​ർ​ന്ന്, അ​ഭി​ജി​ത്തും സു​ഹൃ​ത്തു​ക്ക​ളും ചേ​ര്‍​ന്ന് സ​ഹോ​ദ​ര​ന്മാ​രെ മ​ര്‍​ദി​ക്കു​ക​യും ഇ​വ​രി​ൽ ഒ​രാ​ളെ ക​ത്തി​കൊ​ണ്ട് ത​ല​യ്ക്കു കു​ത്തി പ​രി​ക്കേ​ല്‍​പ്പി​ക്കു​ക​യു​മാ​യി​രു​ന്നു.

ആ​ക്ര​മ​ണ​ത്തി​ല്‍ ത​ല​യ്ക്കും കൈ​യ്ക്കും പ​രി​ക്കേ​റ്റ് സ​ഹോ​ദ​ര​ന്മാ​രി​ൽ ഒ​രാ​ൾ എ​റ​ണാ​കു​ളം സ്‌​പെ​ഷ​ലി​സ്റ്റ് ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​ണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button