വെഞ്ഞാറമൂട്: വാമനപുരം എക്സൈസ് അധികൃതര്‍ നടത്തിയ പരിശോധനയില്‍ 20 ലിറ്റര്‍ ചാരായവും 105 ലിറ്റര്‍ കോടയുമായി നാല് പേര് അറസ്റ്റില്‍. പെരിങ്ങമ്മല ചല്ലിമുക്ക് ചല്ലി ഭവനില്‍ സതീഷ്(35), വാമനപുരം പൂവത്തൂര്‍ പൂജാ ഭവനില്‍ തമ്പു എന്നു വിളിക്കുന്ന ശിവപ്രസാദ്(37), ആനാകുടി കുഴിവിള വീട്ടില്‍ കൊച്ചുമോന്(30), ആനാകുടി വേടര്‍ വിളാകത്ത് വീട്ടില്‍ ബിജു(42) എന്നിവരാണ് അറസ്റ്റിലായത്.
പാങ്ങോട് എസ്സാര്‍ പമ്പിനു സമീപത്തു നിന്നാണ് സ്കൂട്ടറില്‍ കടത്തി കൊണ്ടു വരികയായിരുന്ന 15 ലിറ്റര്‍ ചാരായം സഹിതം സതീഷ് പിടിയിലാവുന്നത്. എക്സൈസ് സംഘം പൂവത്തൂര്‍ സാരഥി ജംഗ്ഷനു സമീപം ശിവപ്രസാദിന്റെ വീട്ടില്‍ നടത്തിയ പരിശോധനയിലാണ് അഞ്ച് ലിറ്റര്‍ ചാരായവും 105 ലിറ്റര്‍ കോടയും സഹിതം മറ്റ് മൂന്നുപേര്‍ പിടിയിലായത്.
Read Also : കോൺടാക്ട് നമ്പർ ഉൾപ്പെടെയുള്ള വിവരങ്ങൾ ചോർന്നു, വൻ സുരക്ഷ വീഴ്ച റിപ്പോർട്ട് ചെയ്ത് സാംസംഗ്
പ്രതികളില്‍ സതീഷ് നിരവധി മോഷണക്കേസുകളിലും പോക്സോ കേസിലും ക്രിമിനല്‍ കേസുകളിലും ഉൾപ്പെട്ടിട്ടുള്ളയാളാണന്നും മറ്റൊരു കേസിലെ പ്രതികളായ ശിവപ്രസാദും, ശിവകുമാറും സഹോദരങ്ങളാണന്നും ശിവപ്രസാദ് കൊലപാതകം ഉൾപ്പടെ ഒട്ടറെ കേസുകളിലെ പ്രതിയാണന്നും എക്സൈസ് അധികൃതര്‍ പറഞ്ഞു.
എക്സൈസ് ഇന്‍സ്പെക്ടര്‍ മോഹന്‍കുമാറിന്റെ നേതൃത്വത്തില്‍ പ്രിവന്റീവ് ഓഫീസര്‍മാരായ കെ.എന്മനു, സുരേഷ് ബാബു, സിവിൽ എക്സൈസ് ഓഫീസര്‍മാരായ അരുണ്‍കുമാര്‍, സജീവ് കുമാര്‍, ഹാഷിം, ലിബിന്, ഷിജിന് എന്നിവർ അറസ്റ്റിനു നേതൃത്വം നൽകി. പ്രതികളെ കോടതിയിൽ ഹാജരാക്കി.
Post Your Comments